1 GBP = 105.40
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള അവസാനവട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള അവസാനവട്ട ഒരുക്കങ്ങളിൽ; സംഘാടക സമിതി രൂപീകരിച്ചു

സാലിസ്ബറി: പതിനാലാമത് യുക്മ നാഷണൽ കലാമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ ഒരുക്കങ്ങൾ അവസാനവട്ടത്തിൽ. ഈ വരുന്ന ശനിയാഴ്ച്ച ഒക്ടോബർ 21ന് സാലിസ്ബറി ഫോർഡിംഗ്ബ്രിഡ്ജ് ദി ബർഗെറ്റ് സ്‌കൂളിലാണ് കലാമേളയ്ക്ക് അരങ്ങുണരുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ ഇക്കുറി മത്സരാര്തഥികളുടെ എണ്ണത്തിൽ റിക്കോർഡ് വർദ്ധനവാണുള്ളത്.

കലാമേള ഒരുക്കങ്ങൾക്കായി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാലിസ്ബറി മലയാളി അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും ചേർന്ന യോഗത്തിൽ കലാമേള ഒരുക്കങ്ങൾ വിലയിരുത്തുകയും കലാമേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് ചെയർമാനായുള്ള സംഘാടക സമിതിയിൽ വൈസ് ചെയർമാൻമാരായി എസ് എം എ പ്രസിഡന്റ് ജോബിൻ ജോണും രക്ഷാധികാരി ജോസ് കെ ആന്റണിയുമാണ്. റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് ജനറൽ കൺവീനറും ട്രഷറർ രാജേഷ് രാജ് ഫിനാൻസ് കൺട്രോളറുമാണ്. റിവ്യൂ കമ്മിറ്റി വൈസ് ചെയർമാനായി ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസും കമ്മിറ്റിയംഗങ്ങളായി സജീഷ് ടോമും സുജു ജോസഫുമാകും.

സ്റ്റേജ് കോർഡിനേറ്റർ കൺവീനറായി വർഗീസ് ചെറിയാനും കമ്മിറ്റിയംഗങ്ങളായി ദേവലാൽ സഹദേവനും മേഴ്‌സി സജീഷും പ്രവർത്തിക്കും. സ്റ്റേജ് മാനേജർമാരായ ഉമ്മച്ചൻ ജോൺ, സിൽവി ജോസ്, ജേക്കബ് ചാക്കോ, കുര്യാച്ചൻ സെബാസ്റ്റ്യൻ, ബിജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാകും പരിപാടികളുടെ സുഗമമായ നടത്തിപ്പ്. റിസ്പഷൻ കമ്മിറ്റി കൺവീനർമാരായി ജോബി തോമസും ജയ്‌വിൻ ജോർജ്ജുമാകും പ്രവർത്തിക്കുക. കമ്മിറ്റിയംഗങ്ങളായി പ്രശാന്ത് ബാലകൃഷ്ണൻ, പിങ്കി റ്റിജി, ഷിജുമോൻ, അനിൽ ആന്റണി, ബിജോ തോമസ്, ബിജു, പ്രശാന്ത്, സുനിൽ രവീന്ദ്രൻ, ലൂയിസ് തോമസ്, ജോഷ്‌ന പ്രശാന്ത്, അമൻ ജേക്കബ് തുടങ്ങിയവർ പ്രവർത്തിക്കും. ബാക്ക് ഓഫീസ് നിയന്ത്രണം മനോജ് വേണുഗോപാൽ, റ്റിനോജ്‌, ജെറിൻ ജേക്കബ് തുടങ്ങിയവർക്കായിരിക്കും.

ലൈഫ് ലൈൻ, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ട്യൂട്ടർ വേവ്സ്, ബി കണക്ട് ഇവന്റസ്‌, ടൈംലെസ്സ് സ്റ്റുഡിയോ, മട്ടാഞ്ചേരി, ജെ എം പി സോഫ്റ്റ്വെയർ, സീക്കോം അക്കൗണ്ടൻസി സർവീസസ് തുടങ്ങിയ പ്രമുഖരാണ് സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് സ്പോൺസർമാരായായുള്ളത്. സൗത്ത് വെസ്റ്റ് റീജിയണിലെ പതിനേഴോളം അസോസിയേഷനുകൾ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തുന്നത്. സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയിൽ നാല് വേദികളിലായിട്ടായിരിക്കും മത്സരങ്ങൾ അരങ്ങേറുക. കലാമേളയിൽ പങ്കെടുക്കുന്നവർക്കായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന നാടൻ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്. കലാമേള വൻ വിജയമാക്കുന്നതിന് ഏവരുടെയും പിന്തുണ സംഘാടക സമിതി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more