1 GBP = 104.15
breaking news

സമൂഹത്തില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ വൈദികര്‍ തയ്യാറാകണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം

സമൂഹത്തില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ വൈദികര്‍ തയ്യാറാകണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണ സംഘം ദില്ലിക്ക് തിരിച്ചു. വത്തിക്കാന്‍ സ്ഥാനപതി അടക്കമുള്ളവരുടെ മൊഴിരേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. അതേസമയം സമൂഹത്തില്‍ വിശ്വാസ്യത വീണ്ടെടുക്കാന്‍ വൈദികര്‍ തയ്യാറാകണമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പറഞ്ഞു.

കേരളത്തില്‍ തെളിവെടുപ്പും മൊഴിയെടുക്കലും പൂര്‍ത്തിയായ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തുള്ള നടപടികള്‍ക്കായി അന്വേഷണ സംഘം ദില്ലിക്ക് തിരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ കെ സുഭാഷ് ഉള്‍പ്പടെ ആറംഗ സംഘമാണ് കേരളത്തിന് പുറത്തുള്ള അന്വേഷണം നടത്തുക. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ സ്ത്രീയുടെയും ഇവരുടെ ഭര്‍ത്താവിന്റെയും മൊഴി ദില്ലിയില്‍ എത്തി രേഖപ്പെടുത്തും.

തുടര്‍ന്ന് ഉജൈന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേടത്തിന്റെയും മൊഴിയെടുക്കും. ഉജൈന്‍ ബിഷപ്പാണ് കന്യാസ്ത്രീയുടെ പരാതി കര്‍ദ്ദിനാളിന് കൈമാറിയത്. വത്തിക്കാന്‍ സ്ഥാനപതിയില്‍ നിന്നും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. തുടര്‍ന്നാകും ജലന്ധറിന് അന്വേഷണ സംഘം തിരിക്കുക. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷമേ കേരളത്തിലേക്ക് മടങ്ങുകയുള്ളു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more