1 GBP = 104.15
breaking news

അഭിപ്രായ സർവ്വേകൾക്കെതിരെ പ്രതിപക്ഷ നേതാവ്; സർവ്വേ 200 കോടിയുടെ പരസ്യം നൽകിയതിന് മാധ്യമങ്ങളുടെ ഉപകാരസ്മരണ

അഭിപ്രായ സർവ്വേകൾക്കെതിരെ പ്രതിപക്ഷ നേതാവ്; സർവ്വേ 200 കോടിയുടെ പരസ്യം നൽകിയതിന് മാധ്യമങ്ങളുടെ ഉപകാരസ്മരണ

ഇടത് സര്‍ക്കാരിന് തുടര്‍ഭരണം പ്രവചിച്ച അഭിപ്രായ സര്‍വ്വേകള്‍ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുന്ന ജനവികാരത്തെ അട്ടിമറിക്കുന്നതാണ് അഭിപ്രായ സര്‍വ്വേയെന്നും അത് ജനം തള്ളുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ മൂന്ന് ചാനലുകള്‍ക്ക് ഒരേ കമ്പനിയാണ് സര്‍വ്വേ നടത്തിയത്,200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ്മാധ്യങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു.

‘ഏകപക്ഷിയമായ സര്‍വ്വേകള്‍ ജനം തള്ളും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിക്കും എന്ന് പ്രവചിച്ച സര്‍വ്വേ ഒടുവില്‍ പരാജയപ്പെട്ടു. തിരുവനന്തപുരത്ത് കുമ്മനം ജയിക്കും ശശി തരൂര്‍ തോല്‍ക്കും എന്നും അഭിപ്രായ സര്‍വ്വേകള്‍ പറഞ്ഞിട്ടും ഫലം എന്തായി എന്ന് മനസിലാക്കണം. പാലായില്‍ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞിട്ട് പജയപ്പെട്ടില്ലേ. കഴിഞ്ഞ കാല അനുഭവങ്ങള്‍ മാധ്യമങ്ങള്‍ മറക്കരുത്. നരേന്ദ്ര മോഡിയെ പോലെ മാധ്യമങ്ങളെ കൈയ്യടക്കുകയാണ് കേരളത്തിലും.’ രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ സര്‍വ്വേയില്‍ യുഡിഎഫാണ് വിജയിക്കുകയെന്നും രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗുജറാത്തില്‍ പോലും സര്‍ക്കാര്‍ പരസ്യം നല്‍കുന്നു. ജനാധ്യപത്യ പ്രക്രിയയില്‍ ന്യായമായി ലഭിക്കേണ്ട പരിഗണന പ്രതിപക്ഷത്തിന് മാധ്യങ്ങള്‍ നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ സി പി ഐ എമ്മും, ബി ജെ പിയും പണം വാരി എറിയുന്നു. സിപിഐഎമ്മിന്റെ പരസ്യ പണം അഴിമതിയില്‍ നിന്ന് ലഭിച്ചതാണ്. ഇതിനെ കുറിച്ച് അന്വേഷിക്കണം. സിപിഐ മ്മും സര്‍ക്കാരും ജനങ്ങളെ കബളിപ്പിക്കുന്നു.’ രമേശ് ചെന്നിത്തല പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more