1 GBP = 97.80
breaking news

ജലീലിന്റെ വാദം വിശ്വാസ്യയോഗ്യമല്ല, ജലീല്‍ വിളിച്ചത് സ്വര്‍ണക്കടത്തിന്: കെ സുരേന്ദ്രന്‍

ജലീലിന്റെ വാദം വിശ്വാസ്യയോഗ്യമല്ല, ജലീല്‍ വിളിച്ചത് സ്വര്‍ണക്കടത്തിന്: കെ സുരേന്ദ്രന്‍

ജലീലിന്റെ വാദം വിശ്വാസ്യയോഗ്യമല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കെടി ജലീല്‍ കള്ളം പറയുന്നു. എന്തുകൊണ്ട് സ്വപ്‌നയെ അറിയാമെന്ന് നേരത്തെ പറഞ്ഞില്ല? തന്റെ ജീവനക്കാര്‍ വിളിച്ചുവെന്ന് എന്തുകൊണ്ട് പറഞ്ഞില്ല? സുരേന്ദ്രന്‍ ചോദിച്ചു.

ജലീലിന്റെ വാദം വിശ്വസിക്കാനാവില്ല. ജലീല്‍ ആരെയാണ് കബളിപ്പിക്കുന്നത്? ജലീല്‍ സംശയത്തിന്റെ നിഴലിലാണ്. സ്വര്‍ണക്കടത്തിനാണ് ജലീല്‍ വിളിച്ചത്.

ശിവശങ്കരന് എല്ലാ കള്ളക്കടത്തുകാരുമായും ബന്ധമുണ്ട്. നടന്നതെല്ലാം വെറും സൗഹൃദത്തിന് പുറത്ത് നടന്നതാണെന്നോ? അദ്ദേഹത്തെ ന്യായീകരിക്കുന്ന നിലയാണ് മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിക്ക് എന്തോ മറച്ചുവെക്കാനുണ്ട് എന്നതാണ് ഇതിനര്‍ഥം. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

15,000 കേന്ദ്രങ്ങളില്‍ ഒറ്റസമയം പ്രതിഷേധം നടത്തും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം നടത്തും. ബിജെപിയും പോഷക സംഘടനകളും സമരം ആരംഭിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more