1 GBP = 104.15
breaking news

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയ്ക്കായി ദീർഘകാല കാത്തിരിപ്പ് കാലയളവ് നീക്കാൻ യുകെ; സൂപ്പർ പ്രയോറിറ്റി വിസ ഒറ്റദിവസം കൊണ്ട്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയ്ക്കായി ദീർഘകാല കാത്തിരിപ്പ് കാലയളവ് നീക്കാൻ യുകെ; സൂപ്പർ പ്രയോറിറ്റി വിസ ഒറ്റദിവസം കൊണ്ട്

ന്യൂഡെൽഹി: യുകെയിലേക്ക് വരുന്ന വിദ്യാർത്ഥികളിൽ അധികം ഇന്ത്യയിൽ നിന്നായതിനാൽ ഈ വർഷത്തെ വലിയ ഡിമാൻഡും നീണ്ട കാത്തിരിപ്പ് കാലയളവും നേരിടാൻ രാജ്യം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുൻഗണനയും സൂപ്പർ പ്രയോറിറ്റി വിസയും നൽകാൻ ആരംഭിച്ചു.

യുകെയിലേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും മുൻഗണനയും സൂപ്പർ പ്രയോറിറ്റി വിസയും നൽകാൻ തുടങ്ങിയതായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ചൊവ്വാഴ്ച പറഞ്ഞു. സാധാരണ സ്റ്റുഡന്റ് വിസകൾക്കുള്ള പ്രോസസ്സിംഗ് സമയം നിലവിൽ ഏകദേശം 15 ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ പലരും അതിനേക്കാൾ കൂടുതൽ സമയം കാത്തിരിക്കുകയാണ്. സമയതാമസം പലപ്പോഴും വിദ്യാർത്ഥികൾക്ക് ക്‌ളാസ്സുകൾ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം പോലുമുണ്ടെന്ന് അലക്സ് എല്ലിസ് പറഞ്ഞു. ഇതൊഴിവാക്കുകയാണ് പദ്ധതിയിലൂടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻഗണനാ വിസ സേവനത്തിന് ഏകദേശം അഞ്ച് ദിവസമാണെടുക്കുക, കൂടാതെ സേവനത്തിനായി 500 പൗണ്ട് (47,000 രൂപ) അധികമായി നൽകേണ്ടിയും വരും. യുകെ ഗവൺമെന്റ് വെബ്‌സൈറ്റ് പ്രകാരം സൂപ്പർ പ്രയോറിറ്റി വിസയ്ക്ക് 800 പൗണ്ട് (75,000 രൂപ) ആണ് നൽകേണ്ടത്, ഇതിന് ഏകദേശം ഒരു ദിവസം മാത്രമാണെടുക്കുക. 2022 ജൂൺ വരെ ആഗോളതലത്തിൽ നൽകിയ വിദ്യാർത്ഥി വിസകളുടെ എണ്ണത്തിൽ റെക്കോർഡുകൾ മറികടക്കുകയാണെന്ന് എലീസ് പറഞ്ഞു. യുകെയിലേക്ക് വരുന്ന വിദ്യാർത്ഥികളിൽ ഏറ്റവുമധികം ഇന്ത്യയിൽ നിന്നാണെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം പറയുന്നു. അപേക്ഷകരോട് ഡോക്യുമെന്റേഷൻ ശരിയാണെന്ന് ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു, യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഓഫർ ലെറ്റർ, CAS, TB സർട്ടിഫിക്കറ്റുകൾ, ഫണ്ടിംഗ് തെളിവുകൾ എന്നിവ കൃത്യമായുണ്ടെങ്കിൽ മുൻഗണനാ വിസയ്‌ക്ക് അപേക്ഷിക്കാം. അത് ഏകദേശം അഞ്ച് ദിവസത്തിനുള്ളിൽ ലഭ്യമാകും, സൂപ്പർ പ്രയോറിറ്റി വിസ ഒരു ദിവസത്തിനുള്ളിലും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more