1 GBP = 104.15
breaking news

മലയാളി റസ്റ്റോറന്റ് ഉടമ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍

മലയാളി റസ്റ്റോറന്റ് ഉടമ സ്‍കോട്‍ലന്‍ഡില്‍ മരിച്ച നിലയില്‍

സ്‍കോട്‍ലന്‍ഡ്: സ്‍കോട്‍ലന്‍ഡില്‍ റസ്റ്റോറന്റ് ഉടമയായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു. ഫോര്‍ട്ട് വില്യമില്‍ ആണ് ഇദ്ദേഹത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന സുനില്‍ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ റസ്റ്റോറന്റില്‍ ക്ലീനിങ് ജോലിക്ക് എത്തിയവര്‍ റസ്റ്റോറന്റ് തുറക്കാതെ കിടക്കുന്നത് കണ്ട് പരിസരത്തുള്ളവരെ വിവരമറിയിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് സുനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു.

നേരത്തെ യു.കെയിലെ റെഡിങില്‍ താമസിച്ചുവരുന്നതിനിടെ രണ്ട് വര്‍ഷം മുമ്ബ് സുനിലിന്റെ ഭാര്യ റെയ്ച്ചല്‍ ബേബി അര്‍ബുദ ബാധിതയായി മരണപ്പെട്ടിരുന്നു. മക്കളില്ലാതിരുന്ന അദ്ദേഹം അതിന് ശേഷമാണ് സ്‍കോട്‍ലന്‍ഡിലേക്ക് താമസം മാറിയത്. അവിടെ സ്വന്തമായി റസ്റ്റോറന്റ് ആരംഭിക്കുകയായിരുന്നു.

സുനിൽ മോഹന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more