1 GBP = 104.15
breaking news

പരിശീലനത്തിനിടെ കമാന്‍ഡോ മരിച്ച സംഭവം; വ്യോമ-കരസേന സംയുക്തമായി അന്വേഷിക്കും

പരിശീലനത്തിനിടെ കമാന്‍ഡോ മരിച്ച സംഭവം; വ്യോമ-കരസേന സംയുക്തമായി അന്വേഷിക്കും

ന്യൂഡല്‍ഹി:പരിശീലന പറക്കലിനിടെ വിമാനത്തില്‍ നിന്ന് വീണു മരിച്ച ലാന്‍സ് നായിക് സുനില്‍കുമാറിന്റെ (27) മരണം വ്യോമസേനയും കരസേനയും സംയുക്തമായി അന്വേഷിക്കും. പാരാകമാന്‍ഡോകള്‍ക്കുള്ള പരിശീലനത്തിനിടെ പറക്കലിനിടെയാണ് വിമാനത്തില്‍ നിന്നും സുനില്‍ കുമാര്‍ വീണുമരിച്ചത്.

മാര്‍ച്ച് 23-ന് ആഗ്രയില്‍ നടന്ന പരിശീലനത്തിനിടയിലാണ് അപകടമുണ്ടായത്. സുനില്‍ കുമാര്‍ വിമാനത്തില്‍നിന്ന് ചാടിയപ്പോള്‍ പാരച്യൂട്ട് പ്രവര്‍ത്തിക്കാതിരിക്കുകയും വീണ് മരിക്കുകയുമായിരുന്നു. തലയ്ക്കാണ് മാരകമായി പരിക്കേറ്റത്. ഹിമാചല്‍ പ്രദേശിലെ നഹാനില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സൈനികവിഭാഗത്തിലെ (1 പാര-ദൗത്യസംഘം) അംഗമായിരുന്നു സുനില്‍ കുമാര്‍.

സുനില്‍കുമാര്‍ പാരാ ജംപിങ്ങില്‍ വിദഗ്ധനായിരുന്നു. ഇതിനുമുമ്പ് അറുപതിലധികം ചാട്ടം അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്- സൈനികവക്താവ് വിങ് കമാന്‍ഡര്‍ അരവിന്ദ് സിന്‍ഹ പറഞ്ഞു. അപകടത്തിന്റെ യഥാര്‍ഥകാരണം അന്വേഷണത്തിലൂടെ കണ്ടെത്താനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. പര്‍വതങ്ങള്‍ ഉള്‍പ്പെടെയുള്ള ദുര്‍ഘടപ്രദേശങ്ങളിലാണ് 1 പാര യൂണിറ്റ് വൈദഗ്ധ്യം നേടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more