1 GBP = 107.78
breaking news

ഋഷി സുനക് കിയവിൽ; യുക്രയ്‌ന് സൈനിക ധനസഹായമായി രണ്ടര ബില്യൺ പൗണ്ട്

ഋഷി സുനക് കിയവിൽ; യുക്രയ്‌ന് സൈനിക ധനസഹായമായി രണ്ടര ബില്യൺ പൗണ്ട്

കിയവ്: റഷ്യയുമായുള്ള യുദ്ധത്തിന് യുക്രെയ്‌നിന് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തലസ്ഥാനമായ കിയവിൽ എത്തി. യുക്രെയ്നിന് കൂടുതൽ സൈനികസഹായം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. അടുത്ത സാമ്പത്തിക വർഷത്തേക്ക് സൈനിക ധനസഹായമായി രണ്ടര ബില്യൺ പൗണ്ട് അനുവദിച്ചേക്കും. ദീർഘദൂര മിസൈലുകൾ, വ്യോമപ്രതിരോധം, സമുദ്രസുരക്ഷ എന്നിവക്കാണ് ധനസഹായം.

യുക്രെയ്നിന്റെ മോശം സമയത്തും വരാനിരിക്കുന്ന നല്ല സമയത്തും തങ്ങൾ ഒപ്പം നിൽക്കുമെന്ന് സുനക് പറഞ്ഞു. പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ 2022 നവംബറിൽ സുനക് ആദ്യം യുക്രെയ്ൻ സന്ദർശിച്ചിരുന്നു. റഷ്യമായുള്ള യുദ്ധത്തിനിടെ യുക്രെയ്നിന് ഏറ്റവും ശക്തമായ പിന്തുണ നൽകുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more