1 GBP = 103.15
breaking news

സ്കോട്ട്ലൻഡിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എസ് എൻ പി; രണ്ടാം റഫറണ്ടം അനിവാര്യമെന്ന് പ്രഖ്യാപിച്ച് നിക്കോള സ്റ്റർജൻ!

സ്കോട്ട്ലൻഡിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എസ് എൻ പി; രണ്ടാം റഫറണ്ടം അനിവാര്യമെന്ന് പ്രഖ്യാപിച്ച് നിക്കോള സ്റ്റർജൻ!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

സ്കോട്ലാൻഡ് പാര്ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നപ്പോൾ 64 സീറ്റ് നേടിയ എസ്.എൻ.പി ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺസെർവടിവ്സ് 31, സ്കോട്ടിഷ് ലേബർ 22, സ്കോട്ടിഷ് ഗ്രീൻസ് 8, ലിബറൽ ഡെമോക്രറ്സ് 4 എന്നിങ്ങനെയാണ് കക്ഷി നില.

കേവല ഭൂരിപക്ഷത്തിന് 65 സീറ്റ് ആണ് വേണ്ടത്. എസ്.എൻ.പിക്ക് ആ നേട്ടത്തിന് ഒരു സീറ്റ് കുറച്ചേ കിട്ടിയുള്ളൂ. 8 സീറ്റ് നേടിയ സ്കോട്ടിഷ് ഗ്രീൻസിനെ കൂട്ടുപിടിച്ചാൽ മുന്നണിക്ക് 72 സീറ്റും ഭരിക്കാനുള്ള ഭൂരിപക്ഷവുമാകും.

തിരഞ്ഞെടുപ്പിൽ എസ്.എൻ.പിക്ക് ഭൂരിപക്ഷം കിട്ടിയാൽ സ്കോട്ലൻഡിന് സ്വാതന്ത്ര്യം നേടാനുള്ള ജനഹിതപരിശോധന നടത്തുമെന്ന് സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി) നേതാവും പ്രഥമ മന്ത്രിയുമായ നിക്കോള സ്റ്റർജോൺ നേരത്തെ പ്രസ്താവിച്ചിരുന്നു. കേവല ഭൂരിപക്ഷമില്ലെങ്കിലും നിക്കോള സ്റ്റർജോൺ അഭിപ്രായ വോട്ടെടുപ്പ് വേണമെന്ന വാദത്തിൽ ഉറച്ചു നിൽക്കാനാണ് തീരുമാനം. എന്ത് വില കൊടുത്തും അതിനെ പ്രതിരോധിക്കാനായിരിക്കും പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം.

കോവിഡ് പ്രതിസന്ധിയുടെ ഇക്കാലത്തു നിക്കോള സ്റ്റർജനും ബോറിസ് ജോൺസണും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട് – സ്കോട്ടിഷ് ജനഹിത പരിശോധന ചെയ്യാനുള്ള ശരിയായ സമയമല്ല ഇത്.

രസകരമായി തോന്നിയേക്കാമെങ്കിലും,രാജ്യത്തെ ഏറ്റവും പ്രബലരായ രണ്ട് രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വാഗ്‌വാദം ഇപ്പോൾ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഒരു പ്രതിസന്ധി ഘട്ടമാണിത്. പക്ഷെ ഇതിവിടെ തീരുമെന്ന് ഒട്ടും പ്രതീക്ഷിക്കാൻ വയ്യ.

അവർക്ക് പൊതുവായി ഒരു കാര്യമുണ്ട്. രാഷ്ട്രീയ പാരമ്പര്യത്തെ ധിക്കരിക്കുന്ന, അധികാരത്തിൽ ഒരു ദശകത്തിലേറെയായി ഭരിക്കാനുള്ള ജനവിധി തങ്ങളുടെ പാർട്ടികൾക്ക് നേടിക്കൊടുത്തവരും വ്യക്തിപരമായി അനേകായിരം അനുയായികളുള്ള ഇരുവരും തങ്ങളുടെ പാർട്ടികൾക്ക് പ്രിയപ്പെട്ട വോട്ട് ജേതാക്കളാണ്.

യുകെയുടെ ഭാവി സംബന്ധിച്ച് അവർ തമ്മിലുള്ള തർക്കം എപ്പോഴെങ്കിലും പരിഹരിക്കപ്പെടണമെങ്കിൽ, ഈ നേതാക്കളിൽ ഒരാൾക്ക് വിജയി ആവാൻ കഴിയൂ.

ഇന്ന് മുതൽ, നിക്കോള സ്റ്റർജിയൻ തന്റെ വാചാടോപത്തിൽ മുഴുകുവാൻ പോകുകയാണ്. മറ്റൊരു ജനഹിത വോട്ടിനായി ആഗ്രഹം പ്രകടിപ്പിച്ച സ്കോട്ട്ലൻഡിലെ ജനങ്ങളെ നിഷ്‌കരുണം നിരസിക്കുന്ന ബോറിസ് ജോൺസണെ ഒരു ജനാധിപത്യ നിഷേധിയായി വരച്ചു കാട്ടാൻ നിക്കോള സ്റ്റർജിയൻ അരയും തലയും മുറുക്കി രംഗത്ത് വരാൻ തയ്യാറെടുക്കുകയാണ്.

അഭിപ്രായ വോട്ടെടുപ്പ് അനുവദിക്കാതിരിക്കുക വഴി, സ്കോട്ട്ലൻഡിനെ സ്വന്ത൦ നിലയിൽ സ്വാതന്ത്ര്യം നേടാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതിനു തുല്യമായിരിക്കുമെന്നാണ് നിക്കോള സ്റ്റർജന്റെ അനുയായികളും ജോൺസന്റെ ചില സഖ്യകക്ഷികളും വിശ്വസിക്കുന്നത്.

സ്കോട്ടിഷ് പാർലമെൻറിൽ സീറ്റുകളുടെ കാര്യത്തിൽ എസ്എൻ‌പിക്ക് ആധിപത്യമുണ്ട്. മറ്റൊരു ജനഹിതപരിശോധന വാഗ്ദാനം ചെയ്ത കക്ഷികൾ വിജയിച്ചു. തടയുമെന്ന് ശപഥം ചെയ്ത കക്ഷികൾക്ക് തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

പ്രശ്‍നം കോടതിയിലേക്ക് പോകുകയാണോ? ബോറിസ് ജോൺസൺ രാജ്യതാല്പര്യത്തെ മുൻ നിർത്തി അത്തരമൊരു വോട്ടെടുപ്പ് അനുവദിക്കുന്നത് എന്ത് വിലകൊടുത്തും എതിർക്കും. പക്ഷെ തത്കാലം ഈ വിവാദം ശാന്തമായി നിലനിർത്താനാണു പ്രധാനമന്ത്രി താൽപ്പര്യപ്പെടുന്നത്.

2014 ൽ, ആദ്യത്തെ ജനഹിതപരിശോധന സ്കോട്ടിഷ് പാർലമെൻറിൽ അവതരിപ്പിക്കാൻ ശക്തിയായി വാദിച്ചിരുന്ന സ്കോട്ടിഷ് പ്രഥമ മന്ത്രിയായിരുന്ന നിക്കോള സ്റ്റർജോൺ അന്ന് പറഞ്ഞിരുന്നത് ഇത് “ഒരു തലമുറയിൽ ഒരിക്കൽ” മാത്രമുള്ള അഭിപ്രായ വോട്ടെടുപ്പായിരിക്കുമെന്നാണ്. എന്നാൽ അന്ന് പരാജയപ്പെട്ടെങ്കിലും പിന്നീട് വന്ന തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഒരു തുറുപ്പു ചീട്ടായി ഈ വിഷയം വീണ്ടും ഉയർത്തി കൊണ്ടുവരികയായിരുന്നു സ്കോട്ടിഷ് നാഷണൽ പാർട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more