1 GBP =
breaking news

ആലപ്പുഴയില്‍ പത്താം ക്‌ളാസ്സുകാരന്റെ ബ്ലാക്ക്‌മെയിലിങ്; മൊബൈലിൽ ചിത്രീകരിച്ച വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ

ആലപ്പുഴയില്‍ പത്താം ക്‌ളാസ്സുകാരന്റെ ബ്ലാക്ക്‌മെയിലിങ്; മൊബൈലിൽ ചിത്രീകരിച്ച വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ

ആലപ്പുഴ: അയല്‍വാസിയായ വീട്ടമ്മ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്, ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച പത്താം ക്ലാസുകാരന്‍ പിടിയിലായി. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 15 ലക്ഷം രൂപയായിരുന്നു വിദ്യാര്‍ഥിയുടെ ആവശ്യം. ആലപ്പുഴ എടത്വായിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. എടത്വാ സ്വദേശിയും വിവാഹിതയുമായ 30കാരിയുടെ വീട്ടില്‍ രാവിലെ ഒരു കത്തും മെമ്മറി കാര്‍ഡുമെത്തി.

സ്ത്രീ കുളിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ കൈയിലുണ്ടെന്നും പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം. തെളിവ് മെമ്മറി കാര്‍ഡിലുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് പരിശോധിച്ച വീട്ടുകാര്‍ ഞെട്ടി. അയല്‍വാസിയായ പത്താംക്ലാസുകാരനാകാം ഇതിന് പിന്നിലെന്ന് ആദ്യം തന്നെ ഇവര്‍ സംശയിച്ചു. ഇക്കാര്യം പൊലീസിനെയും അറിയിച്ചു.

ഡിസംബര്‍ മൂന്നാം തീയതിയാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. വീട്ടമ്മ കുളിക്കാന്‍ കയറിയപ്പോള്‍ സണ്‍ഷെയ്ഡില്‍നിന്ന് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.

കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിക്കാനാണ് 15 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പത്താംക്ലാസുകാരനെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. ഉടന്‍ കൗണ്‍സിലിംഗ് നല്‍കും. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more