1 GBP = 103.94
breaking news

മാഞ്ചസ്റ്റർ സെന്റ്.ജോർജ് ഇൻഡ്യൻ ഓർത്തഡോക്സ് ഇടവകയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ ഇന്ന് മുതൽ…

മാഞ്ചസ്റ്റർ സെന്റ്.ജോർജ് ഇൻഡ്യൻ ഓർത്തഡോക്സ് ഇടവകയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ ഇന്ന് മുതൽ…
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ സെന്റ്.ജോർജ് ഇൻഡ്യൻ ഓർത്തഡോക്‌സ് ഇടവകയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾ ഇന്ന് (12/4/19) വൈകുന്നേരം 7.30 ന് നാല്പതാം വെള്ളിയാഴ്ചയുടെ വി.കുർബാനയോട് കൂടി ആരംഭിക്കും.
നാളെ ഏപ്രിൽ 13  ശനിയാഴ്ച നടക്കുന്ന സന്ധ്യാ നമസ്കാരം മുതൽ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മാർ തിയോഡോഷ്യസ് തിരുമേനിയുടെ  മുഖ്യകാർമികത്വത്തിലായിരിക്കും കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകൾ നടക്കുക.
ഏപ്രിൽ 13 ശനി – വൈകിട്ട് 6.00 pm സന്ധ്യാ നമസ്കാരം തുടർന്ന് കുമ്പസാരവും നടത്തപ്പെടും.
എപ്രിൽ 14 ഞായർ – രാവിലെ 9 am ഓശാന ശുശ്രൂഷകൾ ആരംഭിക്കും.
ഏപ്രിൽ 17 ബുധൻ – വൈകിട്ട് 5.30 Pm പെസഹാ ശുശ്രൂഷകൾ തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
ഏപ്രിൽ 18 വ്യാഴം – വൈകിട്ട് 6 pm കാൽ കഴുകൽ ശുശ്രൂഷ നടത്തപ്പെടും.
ഏപ്രിൽ 19 വെള്ളി – രാവിലെ 9 am മുതൽ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾ ആരംഭിക്കും.
ഏപ്രിൽ 20 ശനി – രാവിലെ 8 am ദു:ഖശനിയുടെ വിശുദ്ധ കുർബാനയ്ക്ക് തുടക്കം കുറിക്കും.
വൈകിട്ട് 6 pm ന് ആരംഭിക്കുന്ന ഉയിർപ്പിന്റെ ശുശ്രൂഷയോടു ഈസ്റ്റർ തിരുക്കർമ്മകൾക്ക് പരിസമാപ്തി കുറിക്കും.
കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകളിൽ ഭക്തിപൂർവ്വം പങ്കു ചേരുവാൻ ഇടവകയിലെ എല്ലാ വിശ്വാസികളെയും വികാരി റവ.ഫാ.ഹാപ്പി ജേക്കബ് ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
റവ.ഫാ.ഹാപ്പി ജേക്കബ് – 07863562907
ബിനായ് മാത്യു – 07533094770
ലിറ്റോ ടൈറ്റസ് – 07888828637
ദേവാലയത്തിന്റെ വിലാസം:-
St. George Indian Orthodox Church,
South Belgrave Street,
Bolton,
BL1 3RF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more