1 GBP = 104.16
breaking news

യു കെ മലയാളികളായ യുവ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട്‌ അപ്പ്‌ ഗൾഫ് നാടുകളിലും ശ്രദ്ധ നേടുന്നു; ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് സ്ഥാപനം നേടിയെടുത്ത് ഇരട്ട ധാരണപത്രങ്ങൾ; യുവ സംരംഭകരായ അജിത് മുതയിലിന്റേയും ആഷിർ റഹ്മാന്റെയും വിജയ വഴി തെളിച്ചത് ആശ്രാന്ത കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും

യു കെ മലയാളികളായ യുവ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട്‌ അപ്പ്‌ ഗൾഫ് നാടുകളിലും ശ്രദ്ധ നേടുന്നു; ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് സ്ഥാപനം നേടിയെടുത്ത് ഇരട്ട ധാരണപത്രങ്ങൾ; യുവ സംരംഭകരായ അജിത് മുതയിലിന്റേയും ആഷിർ റഹ്മാന്റെയും വിജയ വഴി തെളിച്ചത് ആശ്രാന്ത കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും

റോമി കുര്യാക്കോസ്

ലണ്ടൻ: യു കെയിലെ മലയാളി സമൂഹത്തിന് അഭിമാന നിമിഷങ്ങൾ പകർന്നുകൊണ്ട് മലയാളികളായ യുവ സംരംഭകർ ആരംഭിച്ച സ്റ്റാർട്ട്‌ അപ്പ് സ്ഥാപനം ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ടും
മറ്റു രാജ്യങ്ങളിലും ശ്രദ്ധയും അംഗീകാരവും നേടുന്നു.

യുവ സംരംഭകരായ അജിത് മുതയിൽ, ആഷിർ റഹ്മാൻ എന്നിവർ ചേർന്ന് ആരംഭിച്ച ‘NodeIN ഇൻസ്‌ട്രുമെന്റ്സ്’ എന്ന സ്റ്റാർട്ട്‌ അപ്പ്‌ സ്ഥാപനവും അവർ രൂപം നൽകിയ സ്മാർട്ട് ‘W’ ബ്ലോക്ക് എന്ന സാങ്കേതിക ഉൽപന്നവുമാണ് കഴിഞ്ഞ ദിവസം റിയാദിൽ വെച്ച്
നടന്ന ലോക പ്രശസ്തമായ ‘LEAP 2024’ എക്സ്പോയിൽ അംഗീകരിക്കപ്പെട്ടത്. അവിടെ വെച്ച് രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവെയ്ക്കാൻ സാധിച്ചത് അവർ ഉയർത്തിയ ആശയങ്ങൾക്ക് അർഹിക്കുന്ന അംഗീകാരമായി.

ആഗോള തലത്തിൽ തന്നെ ഒട്ടനവധി പാരസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന കാർബൺ വികിരണങ്ങളുടെ തോത് വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ഉൽപ്പാദനം, നിർമ്മാണം, ഊർജ്ജം തുടങ്ങിയ മർമ പ്രധാന മേഖലകളിൽ ‘കാർബൺ നെറ്റ് സീറോ’ ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ
‘NodeIN ഇൻസ്ട്രുമെന്റ്സ്’ രൂപം നൽകിയ നൂതന സാങ്കേതിക ഉൽപ്പന്നങ്ങൾ സാമൂഹത്തോടുള്ള കമ്പനയുടെ പ്രതിബദ്ധത വെളിവാക്കുന്നു. അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ വികിരണങ്ങൾ പൂർണ്ണ തോതിൽ അവിടെനിന്നും തുടച്ചുമാറ്റപ്പെടുന്ന അവസ്ഥയാണ് ‘കാർബൺ നെറ്റ് സീറോ’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

2030 – ഓടെ 45 ശതമാനമായി കുറച്ചുകൊണ്ടും, 2050 – ഓടെ പൂർണ്ണമായും കാർബൺ വികിരണങ്ങൾ തുടച്ചുമാറ്റികൊണ്ട് ‘കാർബൺ നെറ്റ് സീറോ’ ലക്ഷ്യത്തിൽ എത്തുന്നതിനുള്ള പ്രയാണത്തിലാണ് ലോക പാരിസ്തിക ഏജൻസി എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്.

സൗദി ഗവൺമെന്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘LEAP 2024’ എക്സ്പോയിൽ, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും 1800 – ൽ പരം സംരംഭകരും നിക്ഷേപകരുമാണ് പങ്കെടുത്ത് തങ്ങളുടെ പ്രൊജക്റ്റുകൾ അവതരിപ്പിച്ചത്. ആശയ വ്യത്യസ്തതയും വൈദഗ്ധ്യം കൊണ്ട് തങ്ങൾ അവതരിപ്പിച്ച സാങ്കേതിക ഉൽപ്പന്നം എക്സ്പോയിൽ ശ്രദ്ധിക്കപ്പെട്ടതോടെ, ഒമാനിലെ സുൽത്താനേറ്റ് ആസ്ഥാനമായുള്ള ‘ഡാറ്റ മൈനിംഗ്’ എന്ന ബിസിനസ്സ് സ്ഥാനവും ഇന്ത്യയുടെ സ്വന്തം ‘നേവി ബ്ലൂ എനർജി’യുമായി ‘NodeIN ഇൻസ്‌ട്രുമെന്റ്സ്’ കരാറിൽ ഏർപ്പെടാൻ സാഹചര്യമൊരുങ്ങുകയായിരുന്നു.

ബിസിനസ്‌ ഭീമന്മാരായ അരാംകോ, നിയോം, സൗദി ബിൻലദിൻ ഗ്രൂപ്പ്, കിംഗ് ഫഹദ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖർ ‘NodeIN ഇൻസ്ട്രുമെൻ്റ്‌’സിന്റെ സ്റ്റാൾ സന്ദർശിച്ച ദിവസം തന്നെ രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പുവെയ്ക്കാൻ സാധിച്ചതും കമ്പനിക്ക് നേട്ടമായി.

NodeIN ഇൻസ്ട്രുമെൻ്റ്‌’സിന്റെ വിപ്ലവകരമായ സ്മാർട്ട്‌ ‘W’ ബ്ലോക്കുകൾ, സൗദി അറേബ്യയുടെ നിർമ്മാണ മേഖലയെ പുനർനിർവചിക്കുന്നതിൽ ഒരു പ്രധാന വഴിത്തിരിവായാണ് എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ടത്.

‘NodeIN ഇൻസ്ട്രുമെൻ്റ്‌’സും ‘ഡാറ്റാ മൈനിം’ഗും തമ്മിലുള്ള സഹകരണം സ്ഥിരീകരിച്ചുകൊണ്ട് അഷീർ റഹ്മാനും ഹമീദ് റാഷിദ് ഹമ്മദും ചേർന്ന് ആദ്യ ധാരണാപത്രവും, അബ്ദുൾറഹ്മാൻ ഖവാജിയും പ്രവീൺ ജെ അവതാഡെയും ചേർന്ന് ‘NodeIN ഇൻസ്ട്രുമെൻ്റ്‌’സും ‘നേവി ബ്ലൂ എനർജി’യും തമ്മിലുള്ള രണ്ടാമത്തെ ധാരണാപത്രവും ഒപ്പുവച്ചു.

ആഗോളത്തലത്തിൽ മലയാളി സംരംഭകർക്ക് ലഭിച്ച ഈ വലിയ അംഗീകാരത്തിന് വൻ ജനാവലി സാക്ഷിയാകുകയും ഏവരുടേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
സൗദി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന സൗദി ഗവൺമെൻ്റിൻ്റെ സംരംഭമായ ‘CODE’ (സെൻ്റർ ഓഫ് ഡിജിറ്റൽ എൻ്റർപ്രണർഷിപ്പ്) – ന്റെ ആഭിമുഖ്യത്തിലാണ് ധാരണാപത്രം ഒപ്പിടുന്ന ചടങ്ങ് ഒരുക്കിയതെന്നതും ഏറെ ശ്രദ്ധേയമായി.

ഒപ്പുവച്ച ധാരണാപത്രങ്ങൾ പ്രകാരം IoT, IIoT, ഊർജ്ജം, ഡാറ്റാ മൈനിംഗ് തുടങ്ങിയ അതിപ്രമുഖ മേഖലകളിലുടനീളം വ്യാപിക്കുന്ന സഹകരണം, സൗദി അറേബ്യയെയും ആഗോള സമ്പദ്‌വ്യവസ്ഥയെയും ഒരു പുതിയ സാങ്കേതിക യുഗത്തിലേക്ക് നയിക്കുന്നതിനുള്ള ‘NodeIN ഇൻസ്ട്രുമെൻ്റ്‌സിന്റെ പ്രതിബദ്ധത കൂടെയാണ് അടിവരയിടുന്നത്.

‘LEAP 2024’ – ലെ ‘NodeIN ഇൻസ്ട്രുമെൻ്റ്‌’സിൻ്റെ ഇരട്ട എംഒയു നേട്ടങ്ങൾ യു കെ ആസ്ഥാനമായുള്ള ഒരു സാങ്കേതിക പവർഹൗസിന്റെ അഭൂതപൂർവമായ ശരവേഗ ഉയർച്ച എന്നതിലുപരി, ഈ മേഖലയിലെ ഒരു ആഗോള ശക്തി എന്ന നിലയിലും അവരുടെ പദവി അരക്കിട്ടുപ്പിക്കുന്നു. ലോകം പ്രതീക്ഷയോടെ വീക്ഷിക്കുന്ന ഡാറ്റാ മൈനിംഗ്, ഊർജം തുടങ്ങിയ മേഖലകളിൽ മായാത്ത മുദ്ര പതിപ്പിക്കുവാനും, അതുവഴി ലോക ശ്രദ്ധ നേടുവാനും ‘നോഡ്ഇൻ ഇൻസ്ട്രുമെൻ്റ്‌’സിനും അതിന്റെ ശില്പികളായ അജിത് മുതയിലിനും ആഷിർ റഹ്മാനും സാധിച്ചു എന്ന് സുവ്യക്തം.

വ്യത്യസ്ത കാലഘട്ടത്തിൽ വിദ്യാർത്ഥികളായി യു കെയിൽ എത്തിയ അജിത് മുതയിലിനെയും ആഷിർ റഹ്മാനേയും ഒന്നിപ്പിച്ചതും ലോക ശ്രദ്ധ പിടിച്ചുപറ്റിയ കാഴ്ചപ്പാടുകൾ, ആശയങ്ങളും തുടങ്ങിയവ പങ്കുവയ്ക്കുവാനും അനുബന്ധ വിഷയങ്ങളിൽ പ്രൊജക്റ്റുകൾ രൂപപ്പെടുത്തി ലോകത്തിന്റെ വിവിധ കോണുകളിൽ അവതരിപ്പിക്കുവാനും ഇപ്പോൾ കൈവരിച്ച നേട്ടത്തിൽ എത്തിച്ചതും രണ്ട് പേരുടെയും ആശ്രാന്ത കഠിനാദ്ധ്വാ നവും നിശ്ചയദാർഢ്യവും ഒന്ന് കൊണ്ട് മാത്രമാണ്. വീഴ്ചകളിൽ തളരാതെ സധൈര്യം മുന്നോട്ട് പോകാൻ പ്രകടിപ്പിച്ച ആത്മവിശ്വാസമാണ് ഇരുവരുടെയും വിജയ മന്ത്രമെന്നും ഇവരോട് അടുപ്പമുള്ളവരും സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു.

കമ്പനിയുടെ സ്ഥാപകനും എംഡിയുമായ അജിത് മുതയിൽ മദ്രാസ് യൂണിവേസിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൾ ബിരുദവും ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും എംബിഎ യും കരസ്തമാക്കിയുട്ടുണ്ട്. ചെങ്ങന്നൂർ സ്വദേശിയാണ്. കമ്പനി സഹസ്ഥാപകനും മലപ്പുറം സ്വദേശിയായ ആഷിർ റഹ്മാൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും യൂണിവേഴ്സിറ്റി ഓഫ് സ്കോലാൻഡിൽ നിന്നും പ്രൊജക്റ്റ് മാനേജ്മെന്റിൽ ബിരുദാനന്ത ബിരുദവും കരസ്തമാക്കിയിട്ടുണ്ട്. രണ്ടുപേരും ഏതാനും വർഷങ്ങളായി യു കെയിൽ ലണ്ടനിലെ സ്ഥിരതാമസക്കാരാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more