1 GBP = 104.15
breaking news

സംവിധായകൻ വി.എ ശ്രീകുമാർ അറസ്റ്റിൽ

സംവിധായകൻ വി.എ ശ്രീകുമാർ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ വി.എ. ശ്രീകുമാർ അറസ്റ്റിൽ. ശ്രീവത്സം ഗ്രൂപ്പിന്റെ ഒരുകോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
പാലക്കാട്ടെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയോടെയാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സിനിമാ നിർമാണത്തിനായി എട്ടുകോടി രൂപ ശ്രീകുമാർ കൈപ്പറ്റിയിരുന്നു. എന്നാൽ സിനിമ പിന്നീട് നടന്നില്ല. തിരികെ നൽകാനുള്ള ഒരു കോടി രൂപ നൽകിയില്ലെന്നാണ് പരാതി.
സംഭവത്തിൽ മാസങ്ങൾക്ക് മുൻപ് പൊലീസിന് പരാതി ലഭിച്ചിരുന്നു. പൊലീസ് കേസെടുത്തപ്പോൾ ശ്രീകുമാർ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more