1 GBP = 103.94
breaking news

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പൊലീസിനെതിരായ പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി
വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസിൽ പൊലീസിനെതിരെ ഹൈക്കോടതി. കേസിൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസിനെതിരായ പരാതി പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കസ്റ്റഡി മരണത്തില്‍ ഉന്നതര്‍ക്കും പങ്കുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ അത് വ്യക്തമാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയായ കേസ് പോലീസുകാര്‍ ഭാവിയില്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേസമയം, കേസില്‍ പോലീസ് നടത്തുന്ന അന്വേഷണം ശരിയായ രീതിയിലാണെന്നും നാല് പോലീസുകാര്‍ അറസ്റ്റിലായിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more