1 GBP = 107.73
breaking news

സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാന ഓൺലൈൻ ശുശ്രുഷ നവം 19 മുതൽ.

സിസ്റ്റർ ആൻ മരിയ നയിക്കുന്ന ആന്തരിക സൗഖ്യ ധ്യാന ഓൺലൈൻ ശുശ്രുഷ നവം 19 മുതൽ.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ‘സൂം’ പ്ലാറ്റുഫോമിലൂടെ നവംബർ 19 മുതൽ 22 വരെ ലഭ്യമാവും.

ആന്തരിക സൗഖ്യം, രോഗശാന്തി, ആരാധന, വിടുതൽ, വചന സന്ദേശം തുടങ്ങിയ ആല്മീയ ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ച് നടത്തപ്പെടുന്ന ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ വിഭാവനം ചെയ്യുന്നത്.

ഇന്ത്യ,അമേരിക്ക, യു കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സൗകര്യ പ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ ZOOM ലൂടെ ക്രമീകരിച്ചിരിക്കുന്നത്.

ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി മനസ്സിനും ശരീരത്തിനും സ്വസ്ഥതയും ശാന്തിയും ആരോഗ്യവും പകരുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രുഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും വിടുതലും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.

CONTACT: + 44 7915 602258, +44 7848 808550

ZOOM MEETING ID: 597 220 6305
PASS CODE: 1947
IND(01:00-02:30),UK(19:30-21:00),USA(14:30-16:00),AUS(06:30-08:00)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more