1 GBP = 104.15
breaking news

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളക്ക് സൗത്താംപ്ടൺ ആതിഥ്യം വഹിക്കും!

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളക്ക് സൗത്താംപ്ടൺ ആതിഥ്യം വഹിക്കും!

ബിബിൻ അബ്രഹാം

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള  2018 റീജിയണിലെ പ്രബല അംഗ സംഘടനയായ സൗത്താംപ്ടൺ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ ഒക്ടോബർ ആറാം തീയതി ശനിയാഴ്ച്ച നടത്തുവാൻ  റീജിയണൽ കമ്മിറ്റി തീരുമാനിച്ചു.

സൗത്താംപ്ടണിലെ റിജെന്റ് പാർക്ക് കമ്മ്യൂണിറ്റി കോളേജിൽ വെച്ച് നടക്കുന്ന കലയുടെ മഹോത്സവത്തിൽ സൗത്ത് ഈസ്റ്റ് റീജിയണിലെ 21 അംഗ സംഘടനകളെ പ്രതിനിധാനം ചെയതു  നൂറുകണക്കിന് മത്സരാര്‍ത്ഥികൾ വിവിധ കലാ മത്സരങ്ങളിൽ മാറ്റുരക്കും.

ഒക്ടോബർ ആറിനു രാവിലെ ഒമ്പത് മണിയോടെ യുക്മ നാഷണൽ- റീജിയണൽ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാകും മത്സരങ്ങൾ ആരംഭിക്കുക. യു.കെ മലയാളികൾക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ ഉരുത്തിരിഞ്ഞ വിലപ്പെട്ട അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ   നവീകരിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന കലാമേളക്ക് അംഗ അസോസിയേഷനുകളിൽ നിന്നു മികച്ച പിന്തുണയാണ് ലഭ്യമായിട്ടുള്ളത്.

കഴിഞ്ഞ വർഷം റിഥം മലയാളി അസോസിയേഷൻ ഹോർഷം ആതിഥ്യം വഹിച്ച സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള,  റീജിയണിലെ അംഗ അസോസിയേഷനുകളുടെ മികച്ച സഹകരണത്താലും, മൽസരാർഥികളുടെ വീറും വാശിയാലും ഒരു വൻ വിജയമായി മാറിയിരുന്നു.  ഈ വർഷം കൂടുതൽ മികവുറ്റത്തായി മാറ്റുവാനായി റീജിയണല്‍ പ്രസിഡന്റ്റ് ലാലു ആന്റണി , സെക്രട്ടറി അജിത്ത് വെൺമണി, ‍ട്രഷറർ അനിൽ വറുഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കലാമേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

റീജിയണില്‍ നിന്നുള്ള കലാ പ്രതിഭകളെ കണ്ടെത്തുവാനുള്ള മത്സര ഇനങ്ങളുടെ വിവരങ്ങൾ, നിയമാവലി തുടങ്ങിയവ അടങ്ങുന്ന ഇ മെയില്‍ സന്ദേശം എല്ലാ അസോസിയേഷൻ കമ്മറ്റികൾക്കും വരും ദിവസങ്ങളില്‍ റീജിയണൽ സെക്രട്ടറി ഇ മെയിൽ ചെയ്യുന്നതായിരിക്കും,

കലാമേളയിൽ സംബന്ധിക്കുവാൻ വരുന്നവർക്ക് സൗജന്യ കാർ പാർക്കിംഗ് സൗകര്യവും, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതായിരിക്കും.

കലാമേള നടക്കുന്ന വേദിയുടെ വിലാസം:

Regents Park Community College

King Edward Ave

Southampton

SO16 4GW

കലാമേളയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ കമ്മിറ്റിയുമായി ബന്ധപ്പെടുക

‍പ്രസിഡന്റ് ലാലു ആന്റണി – 07735041121

സെക്രട്ടറി അജിത്ത് വെൺമണി- – 07957100426

ട്രഷറർ – അനിൽ വറുഗീസ് – 07462157487

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more