1 GBP = 104.16
breaking news

സോമനാഥിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വന്ന സിപിഎം നേതാക്കളെ കുടുംബം ഇറക്കി വിട്ടു

സോമനാഥിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വന്ന സിപിഎം നേതാക്കളെ കുടുംബം ഇറക്കി വിട്ടു

കൊല്‍ക്കത്ത: സോമനാഥിന്റെ മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ വന്ന സിപിഎം നേതാക്കളെ കുടുംബം ഇറക്കി വിട്ടു. മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ ശ്രമിച്ച നേതാക്കളെ തടഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കണമെന്ന അപേക്ഷയും നിഷ്‌കരുണം തള്ളി. നിങ്ങളുടെ വാക്കുകള്‍ തങ്ങള്‍ക്ക് കേള്‍ക്കേണ്ടെന്ന് സോമനാഥ് ചാറ്റര്‍ജിയുടെ കുടുംബം വ്യക്തമാക്കി. വളരെ നാണം കെട്ട അവസ്ഥയാണ് അന്തരിച്ച ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ വീട്ടിലെത്തിയ സിപിഎം നേതാക്കള്‍ക്കുണ്ടായത്. അല്‍പ്പമെങ്കിലും കുടുംബം മയത്തോടെ പെരുമാറിയത് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടാണ്.

89കാരനായ സോമനാഥ് ചാറ്റര്‍ജി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. നാല് ദശാബ്ദക്കാലം സിപിഎമ്മിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തെ ഇന്തോ-അമേരിക്ക ആണവ കരാറുമായി ബന്ധപ്പെട്ട നിലപാടുകളെ ചൊല്ലിയാണ് പാര്‍ട്ടി പുറത്താക്കിയത്. സിപിഎമ്മിലേക്ക് തിരിച്ചുവരാന്‍ പലപ്പോഴും അദ്ദേഹം ആഗ്രഹിച്ചിരുന്നുവത്രെ. ഇടതുപക്ഷ ചിന്തകള്‍ എപ്പോഴും പിന്തുടര്‍ന്നിരുന്ന സോമനാഥ് പക്ഷേ, പാര്‍ട്ടിയുടെ തെറ്റായ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. മരണം വരെ അദ്ദേഹത്തെ പാര്‍ട്ടി തിരിച്ചെടുത്തില്ല എന്നതാണ് ഫലം. വിയോഗ വാര്‍ത്തയറിഞ്ഞ് മറ്റു നേതാക്കള്‍ക്കൊപ്പം സിപിഎം നേതാക്കളും വീട്ടിലെത്തി. പക്ഷേ അവരെ കാത്തിരുന്നത് മറ്റൊരു അനുഭവമാണ്.

കല്‍ക്കത്ത ഹൈക്കോടതി സമുച്ചയം, പശ്ചിമ ബംഗാള്‍ നിയമസഭാ മന്ദിരം, സ്വവസതി എന്നിവിടങ്ങളില്‍ പൊതുദര്‍ശനമുണ്ടായിരുന്നു. മൂന്ന് സ്ഥലവും സോമനാഥിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായിരുന്നു. സിപിഎം നേതാക്കള്‍ മരണാനന്തര ചടങ്ങുകളില്‍ സജീവമാകാന്‍ ശ്രമിച്ചെങ്കിലും കുടുംബം അനുവദിച്ചില്ല. പാര്‍ട്ടിയുടെ എല്ലാ ആവശ്യങ്ങളും കുടുംബം തള്ളി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more