1 GBP = 104.17
breaking news

സോളാർ കേസ്: സരിതയുടെ കത്തിൽ നാല് പേജുകൾ ഗണേഷ് കുമാർ എഴുതിച്ചേർത്തതെന്ന് ഉമ്മൻ ചാണ്ടി

സോളാർ കേസ്: സരിതയുടെ കത്തിൽ നാല് പേജുകൾ ഗണേഷ് കുമാർ എഴുതിച്ചേർത്തതെന്ന് ഉമ്മൻ ചാണ്ടി

കൊല്ലം: സോളാർ കേസിൽ സരിതയുടെ കത്ത് 21 ൽ നിന്ന് 25 പേജ് ആയതിന് പിന്നിൽ കെ.ബി ഗണേഷ്കുമാറാണെന്ന്​ ഉമ്മൻചാണ്ടി. കത്തിൽ നാലു പേജുകൾ ഗണേഷ്​​ കുമാറാണ്​ എഴുതിച്ചേർത്ത​ത്​. കത്തിൽ മൂന്ന്​ പേജ്​ കൂടുതലായി എഴുതിച്ചേർത്തുവെന്നാരോപിച്ച്​ ഗവ.പ്ലീഡറായിരുന്ന സുധീർ ജേക്കബ്​ കൊട്ടാരക്കര ജുഡീഷ്യൽ കോടതിയിൽ നൽകിയ ഹരജിയിൽ മൊഴി നൽകുകയായിരുന്നു ഉമ്മൻ ചാണ്ടി.

സരിതാ നായർ എഴുതി എന്നവകാശപ്പെടുന്ന 21 പേജുള്ള കത്തി​ൽ നാലു പേജുകൾ അധികമായി എഴുതിച്ചേർത്തതാണ്​. ഇൗ പേജുകളിൽ യു.ഡി.എഫ്​ നേതാക്കൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നിൽ യു.ഡി.എഫ്​ മന്ത്രിസഭയിൽ നിന്ന്​ രാജിവെച്ച ഗണേഷ്​ കുമാറും സരിതാ നായരും തമ്മിലുള്ള ഗൂഢാലോചനയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന്  പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മൻചാണ്ടി മജിസ്​ട്രേറ്റ്​ കോടതിയിൽ മൊഴി നൽകി.

Statement

ടീം സോളാർ കമ്പനിയിലെ സാമ്പത്തിക ക്രമക്കേടി​െന തുടർന്ന് ജയിലിലായപ്പോഴാണ്​ കേസന്വേഷിക്കുന്ന കമീഷന്​ നൽകാൻ സരിത കത്ത്​ നൽകിയത്​. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്​ണന്​​ ജയിൽ സൂപ്രണ്ടി​​​​െൻറ സാന്നിധ്യത്തിൽ നൽകിയ കത്തിൽ 21 പേജുകളാണ്​ ഉണ്ടായിരുന്നത്​. എന്നാൽ ഇൗ കത്ത്​ കമ്മീഷന്​ മുന്നിൽ ഹാജരാക്കിയപ്പോൾ  നാലു പേജ്​ അധികമായി എഴുതിച്ചേർക്കുകയായിരുന്നു. ഇൗ പേജുകളിലാണ്​ യു.ഡി.എഫ്​ നേതാക്കൾക്കെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more