1 GBP = 104.15
breaking news

സോളാർ: പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു; ഡി.ജി.പിയുടെ നേതൃത്വത്തിൽ സംഘം കോഴിക്കോട്​ യോഗം ചേർന്നു

സോളാർ: പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്തു;  ഡി.ജി.പിയുടെ നേതൃത്വത്തിൽ സംഘം കോഴിക്കോട്​ യോഗം ചേർന്നു

തി​രു​വ​ന​ന്ത​പു​രം: ​േസാ​ളാ​ർ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. സോ​ളാ​ർ റി​പ്പോ​ർ​ട്ടി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ ചോ​ദ്യം​ചെ​യ്​​ത്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന്​ മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം അ​ന്വേ​ഷ​ണ​സം​ഘം ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്. സം​ഘ​ത്ത​ല​വ​ൻ ഡി.​ജി.​പി രാ​ജേ​ഷ്​ ദി​വാ​​െൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഘം കോ​ഴി​ക്കോ​ട്​ യോ​ഗം ചേ​ർ​ന്നു. അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​തി​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ക​ഴി​ഞ്ഞ​ദി​വ​സം വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

സോ​ളാ​ർ ഇ​ട​പാ​ട്​​ അ​ന്വേ​ഷി​ച്ച ജ​സ്​​റ്റി​സ്​ ശി​വ​രാ​ജ​ൻ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു​മാ​സം മു​മ്പാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്. റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ക്കു​റ്റം ഉ​ൾ​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, അ​തി​നു​​ശേ​ഷം സ​ർ​ക്കാ​ർ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടി. തു​ട​ർ​ന്ന്​ ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ടെ​ന്നും പൊ​തു​വാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം പ​രാ​തി​ക​ളി​ൽ ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ പി​ന്നീ​ട്​ അ​ന്വേ​ഷ​ണ​മാ​കാം എ​ന്ന നി​ല​പാ​ടി​ലേ​ക്കും​ മാ​റി.

പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച ഘ​ട്ട​ത്തി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ല​പാ​ട് ​ആ​വ​ർ​ത്തി​ച്ചി​രു​ന്നു. എ​ന്നി​ട്ടും അ​ന്വേ​ഷ​ണ​സം​ഘം യോ​ഗം ചേ​രു​ക​യോ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യോ ചെ​യ്​​തി​രു​ന്നി​ല്ല. കേ​സി​ലെ മു​ഖ്യ​പ്ര​തി സ​രി​ത എ​സ്.​നാ​യ​രു​ടെ ക​ത്തി​​െൻറ വി​ശ്വാ​സ്യ​ത ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ മു​ന്നി​ൽ ത​ട​സ്സം സൃ​ഷ്​​ടി​ച്ചി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more