1 GBP = 104.14
breaking news

അന്താരാഷ്ട്ര സോഷ്യൽ വർക്കേഴ്സ് ദിനാഘോഷം ശനിയാഴ്ച…

അന്താരാഷ്ട്ര സോഷ്യൽ വർക്കേഴ്സ് ദിനാഘോഷം ശനിയാഴ്ച…

തോമസ് ജോസഫ് (പി.ആർ.ഒ.)

ഇന്ന് അന്താരാഷ്ട്ര സോഷ്യൽ വർക്കേഴ്സ് ദിനം. എല്ലാ വർഷവും മാർച്ചുമാസം 16-ാം തീയതി അന്താരാഷ്ട്ര സോഷ്യൽ വർക്കേഴ്സ്സ് ദിനമായി ആചരിക്കപ്പെടുന്നു. അതിന്റെ ഭാഗമായി യു കെ മലയാളി സോഷ്യൽ വർക്കേഴ്സ് (UKMSW) ഫോറത്തിന്റെ ഈ വർഷത്തെ കാര്യപരിപാടികൾ മാർച്ച് മാസം ഇരുപതാം തീയതി ശനിയാഴ്ച നടത്തപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു.

അന്നേ ദിവസം രാവിലെ 9:30 ന് ആരംഭിക്കുന്ന പരിപാടിയിൽ ലോർഡ് ഹെർബെർട്ട് ലാമിംങ്ങ്    മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും. അദ്ദേഹം യുകെയിലെ സോഷ്യൽ വർക്കുമായി ബന്ധപ്പെട്ട പല ലീഡിംഗ് എൻക്വയറികൾക്കും നേതൃത്വം വഹിച്ചിട്ടുള്ളതും, അതോടൊപ്പം കുട്ടികളുടെ സോഷ്യൽ വർക്കിന്റെ ഇന്നത്തെ ഘടന രൂപപ്പെടുത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയും കൂടിയാണ്. അദ്ദേഹം തന്റെ സോഷ്യൽ വർക്ക് കരിയറിലെ സുപ്രധാന അനുഭവങ്ങൾ UKMSW അംഗങ്ങളുമായി പങ്കുവയ്ക്കുന്നതാണ്.

തുടർന്ന്, ബ്രിട്ടീഷ് അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സിന്റെ (BASW) അന്താരാഷ്ട്ര കമ്മറ്റി ചെയർമാൻ ഡോ. ഡേവിഡ് ജോൺസ് (പി എച്ച് ഡി)  യും , BASW യുടെ മറ്റ് മുതിർന്ന പ്രതിനിധികളും ഈ മീറ്റിംഗിൽ സംബന്ധിക്കുകയും അംഗങ്ങളുമായി BASW യുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവിയിൽ എങ്ങനെ UKMSW യുമായി ചേർന്ന് പ്രവർത്തിക്കാം എന്നതിനെക്കുറിച്ച് ചർച്ചകളും നടത്തപ്പെടും. 

അന്നേ ദിവസം നടത്തപ്പെടുന്ന ചർച്ചയിൽ കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് (KAPS) ചെയർ പേഴ്സൺ ഡോ.പ്രൊഫ. ഐപ്പ് വർഗീസ്  അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്. 

പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി  എല്ലാ മലയാളി സോഷ്യൽ വർക്കേഴ്സിനെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം അംഗങ്ങളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ  ഈ മീറ്റിംങ്ങും zoom വഴിയാണ് നടത്തപ്പെടുക. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വ്യക്തികളുമായോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

സിബി തോമസ് 07988996412

ബിജു ആന്റണി 07809295451

തോമസ് ജോസഫ് 07939492035

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more