സുധാകരൻ പാലാ
ബ്രിസ്റ്റോൾ: 6170 എസ്എൻഡിപി യുകെയുടെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്,. സൗത്ത് വെസ്റ്റിന്റെ ഉല്ലാസ കേന്ദ്രമായ വെസ്റ്റേൺ സൂപ്പർമെയറിൽ വച്ചാണ് ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ വിഷു ആഘോഷം നടക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടി ശാഖായോഗം പ്രസിഡന്റ് രാജേഷ് നടേപ്പള്ളി ഉത്‌ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ അഖിലേഷ് മാധവൻ അധ്യക്ഷത വഹിക്കും.
സംഗീതിക യുകെയുടെ പ്രസിഡന്റ് ജിതേഷ് പണിക്കർ വിഷുദിന സന്ദേശം നൽകും. ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ, മറ്റ് പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സാമൂഹ്യ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീകൃഷ്‌ണ സ്തുതികളും ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന സംഗീത ശിൽപവും നൃത്തനൃത്യങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടും.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയും മേൽപുത്തൂരിന്റെ നാരായണീയവും പാരായണം ചെയ്യും. ഉച്ചക്ക് വിഭവ സമൃദ്ധമായ വിഷു സദ്യയും ഉണ്ടായിരിക്കും. വിവിധ കുടുംബ യൂണിറ്റ് അംഗങ്ങളും ആഘോഷത്തിൽ പങ്ക് കൊള്ളുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരും.
ആഘോഷ പരിപാടികൾ വിജയിപ്പിക്കുന്നതിന് അഖിലേഷ് മാധവൻ ചെയർമാനായും ബിജുമോൻ എം.കെ, ബിജു പള്ളുരുത്തി, രാജ്മാധവാൻ, സോജ് കെ പ്രകാശ് എന്നിവർ കൺവീനർമാരായും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ഈ വർഷത്തെ വിഷു ആഘോഷം ചരിത്ര സംഭവമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് യുകെ എസ്എൻഡിപി യോഗത്തിന്റെ പ്രഥമ കുടുംബ യൂണിറ്റായ ചെമ്പഴന്തി കുടുംബാംഗങ്ങളെന്ന് കൺവീനർ രാജ് മോഹനും ജോയിന്റ് കൺവീനർ സോജ് കെ. പ്രകാശും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
അഖിലേഷ് മാധവൻ:07551657164, എം.കെ. ബിജുമോൻ: 07554499222,സോജ് കെ. പ്രകാശ്: 07575818332, ബിജു പള്ളുരുത്തി: 0755391419, രാജ്‌മോഹൻ: 07946297177
വിലാസം:
Uphill Village Hall, Eastfield Road, Weston Super Mare, BS23 4XG
click on malayalam character to switch languages