1 GBP = 104.13
breaking news

വിഷുക്കണിയും കൈ നീട്ടവുമായി എസ്എൻഡിപി കേംബ്രിഡ്ജ് ശാഖ 6196

വിഷുക്കണിയും കൈ നീട്ടവുമായി എസ്എൻഡിപി കേംബ്രിഡ്ജ് ശാഖ 6196

കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗം ശാഖാ നമ്പർ 6196 കേംബ്രിഡ്ജിന്റെ വിഷു ആഘോഷം ഏപ്രിൽ15നു നടത്തപെടും.

പ്രാർത്ഥന, വിഷുക്കണി,വിഷു കൈനീട്ടം,വിവിധ കലാസാംസ്കാരിക പരിപാടികൾ,വിഷു സദ്യ, സമ്മേളനം മുതലായവ വിഷു ആഘോഷത്തിൽ പെടുന്നു.

യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള കുടുംബങ്ങൾക്കു ഒത്തുകൂടുവാനും, നമ്മുടെ വിഷു ഓർമ്മകൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും വേണ്ടി എല്ലാവരും സകുടുംബം പങ്കെടുത്തു ഈ ആഘോഷത്തെ മഹാ വിജയമാക്കി തീർക്കാൻ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷണിക്കുന്നു.

ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടിവിയുടെ അമരക്കാരനായ ശ്രീ സദാനന്ദൻ ശ്രീകുമാർ ഈ വിഷു ആഘോഷത്തിന് ഉദ്ഘാടനം നിർവ്വഹിക്കുന്നതായിരിക്കും. കേബ്രിഡ്ജ്, നോർത്സ്റ്റോവ് കൗൺസിലോർ ഷോല ദിലീപ് സ്പെഷ്യൽ ഗസ്റ്റ് ആയി പങ്കെടുക്കും. കഴിഞ്ഞ 12 വർഷത്തിലധികമായി യുകെയിലെ വിവിധ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിലൂടെ
ജഗത് ഗുരുവായ ശ്രീനാരായണഗുരു ദർശനങ്ങളെ അടുത്ത തലമുറയ്ക്ക് പകർന്നു കൊടുത്തുകൊണ്ട് മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ ഉള്ള ദൗത്യത്തിൽ എസ്എൻഡിപി കേംബ്രിഡ്ജ് യുകെ മലയാളി സമൂഹത്തിൽ നിർണായക പങ്കുവഹിക്കുന്നു.

പുതു തലമുറയ്ക്കായി ഗുരുദേവ ദർശനങ്ങൾ പഠിപ്പിക്കുന്നതിനും, പുതുതായി യുകെയിൽ എത്തുന്നവർ ക്കായി സഹായസഹകരണങ്ങൾ എത്തിക്കുന്നതിലും എസ്എൻഡിപി കേംബ്രിഡ്ജ്മുൻനിരയിൽ നിൽക്കുന്നു.

യുകെയിലെ എല്ലാ സ്ഥലങ്ങളിലെയും ശ്രീനാരായണീരെ കോർത്തിണക്കി കുടുംബയൂണിറ്റുകളുടെ ഏകോപനത്തിലൂടെ എസ്എൻഡിപി കേംബ്രിഡ്ജ്
മികച്ച നിലയിൽ പ്രവർത്തനം കാഴ്ച വയ്ക്കുന്നു.

വിഷു ആഘോഷം 15 ഏപ്രിൽ 2023, ശനിയാഴ്ച 9.30 to 17.00 Hours.

Venue: Papworth Village Hall,
Papworth Everard, Ermine Street South, Cambridge CB23 3RD ·

കൂടുതൽ വിവരങ്ങൾക്ക്- www.sndpcambridge.co.uk

Sanal Ramachandran- 07903853184, Manoj Parameswaran – 07886189533, Jayan Divakaran – 07889203156

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more