1 GBP = 104.20
breaking news

യോവിൽ മലയാളീ അസോസിയേഷന് പുതിയ നേതൃത്വം : അനിൽ ആന്റണി പ്രസിഡന്റ്, ഷിജുമോൻ ജോസഫ് സെക്രട്ടറി 

<strong>യോവിൽ മലയാളീ അസോസിയേഷന് പുതിയ നേതൃത്വം : അനിൽ ആന്റണി പ്രസിഡന്റ്, ഷിജുമോൻ ജോസഫ് സെക്രട്ടറി </strong>

ഷിജുമോൻ ജോസഫ്

യോവിലെ സോമർസെറ്റ്  മലയാളീ കൾച്ചറൽ അസോസിയേഷന്റെ (SMCA ) 2023 -24 വർഷത്തേക്കുള്ള ഭാരവാഹികളെ ഈസ്റ്റര് വിഷു ആഘോഷങ്ങൾക്കൊപ്പം തിരഞ്ഞെടുത്തു. അനിൽ ആന്റണി പ്രസിഡന്റ് ആയും  ഷിജുമോൻ ജോസഫ് സെക്രട്ടറി ആയും ജോൺസൻ സെബാസ്റ്റ്യൻ ട്രെഷറർ ആയും സൂരജ് സുകുമാരൻ വൈസ് പ്രസിഡന്റ് ആയും മായാ രവികുമാർ ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നിവിൽ ലോനക്കുട്ടി, സന്തോഷ് കുമാർ, ജോമോൻ ജോൺ, നിർമൽ ആന്റോ, സജീവ് ശാന്തൻ, റ്റിജോമോൻ ആന്റണി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് ആയ അനിൽ മുൻപ് സെക്രട്ടറി ആയും, ഇപ്പോൾ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഷിജുമോൻ മുൻപ് പ്രസിഡന്റ് ആയും സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

പുതിയ അംഗങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവും വളരെ ശ്രദ്ദേയമാണ്. മുന്നൂറിൽ കൂടുതൽ മലയാളി കുടുംബങ്ങൾ ആണ് ഇപ്പോൾ യോവിലിൽ ഉള്ളത്. കലാ-കായിക വേദികളിൽ മികച്ച കഴിവുകളുള്ള അംഗങ്ങളാണ് ഈ സംഘടനയിൽ ഇപ്പോൾ ഉള്ളത്.  യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയൻ കായിക മേള ജൂലൈ ഒന്നിന് യോവിലിൽ ആണ് അരങ്ങേറുന്നത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more