1 GBP = 104.26
breaking news

കാണികൾക്കും കളിക്കാർക്കും ആവേശപ്പൂരമൊരുക്കി ഡെർബി ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ്..

കാണികൾക്കും കളിക്കാർക്കും ആവേശപ്പൂരമൊരുക്കി ഡെർബി ചലഞ്ചേഴ്‌സ് ക്ലബ് സംഘടിപ്പിച്ച  സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ്..

ഡെർബി: ഡെർബി ചലഞ്ചേഴ്‌സ് ക്ലബ്   സംഘടിപ്പിച്ച പത്താമത് ഓൾ  യൂകെ സ്മാഷ് 2018 v 1 .2  ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം. ഒട്ടനവധി അവിസ്മരണീയ മുഹൂർത്തങ്ങൾക്കു കളിക്കളം സാക്ഷിയായപ്പോൾ ആവേശക്കൊടുമുടിയിലെത്തി കാണികളും വിശിഷ്ടഥിതികളും. യൂകെയിലെ ഏറ്റവും വലിയ ബാഡ്മിന്റൺ ടൂർണമെന്റ് എന്ന പ്രത്യേകതയുമായി കായികപ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ സ്മാഷ് 2018 v1.2 അതിന്റെ പേരിനെ അന്വർഥമാക്കും വിധം കരുത്തുറ്റ സ്മാഷുകൾക്കൊണ്ടും അതിലുപരി സംഘടനാ മികവുകൊണ്ടും വേറിട്ടു നിന്നു. 36 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ആർക്കും ഒരു പരാതിക്കും ഇടനൽകാതെ കൃത്യതയാർന്ന ആസൂത്രണം കൊണ്ടും സമയനിഷ്ടമായ പൂർത്തീകരണം കൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.  

രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഡ്വാൻസ്ഡ്  ഫൈനൽ  മത്സരത്തിൽ സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള വാറ്ഫോഡിൽ നിന്നുള്ള ജോബി സിനു ( JOBY – SINU)

ടീം ലണ്ടനിൽ നിന്നു തന്നെയുള്ള ലെനിൻ സുരേഷ് (LENIN – SURESH )സഖ്യത്തെ  പരാജയപ്പെടുത്തി 

ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഇന്റർമീഡിയറ്റു വിഭാഗത്തിൽ നടന്ന ഫൈനലിൽ  സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നുള്ള അജി വിനോയ് (AJI – VINOY)പീറ്റർബോറോയിൽ നിന്നുള്ള ജേസൺ ക്രിസ്റ്റി (JASON- CHRISTY)സഖ്യത്തെ  പരാജയപ്പെടുത്തി ഒന്നാം സ്ഥാനം  കരസ്ഥമാക്കി.

ടൂർണമെന്റ് വിജയികൾ:

അഡ്വാൻസ്ഡ് കാറ്റഗറി 

1st –ജോബി സിനു 

2nd –ലെനിൻ സുരേഷ് 

3rd –അനി സിഡ് 

4th – വിപിൻ കെവിൻ 

 

ഇന്റർമീഡിയറ്റ് കാറ്റഗറി 

1st – അജി വിനോയ് 

2nd – ജേസൺ ക്രിസ്‌റ്റി 

3rd – അലി വഖാസ് 

4th – ജോബിൻ സൂൺ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more