1 GBP = 104.64
breaking news

സ്കോട്ലൻഡ് മലയാളി അസോസിയേഷൻ പതിമൂന്നാമത് വാർഷികവും ഓണാഘോഷവും വർണാഭമായി……

സ്കോട്ലൻഡ് മലയാളി അസോസിയേഷൻ പതിമൂന്നാമത് വാർഷികവും ഓണാഘോഷവും വർണാഭമായി……

ഷാജി കൊറ്റിനാട്ട് 

സ്കോട്ലൻഡ് മലയാളി അസ്സോസിയേഷൻ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് പതിമൂന്നാമത് വാര്‍ഷികവും, 2023 ഓണാഘോഷവും, ഗ്ലാസ്ഗോ മലയാളികൾ കണ്ടിട്ടില്ലാത്ത ഗംഭീര പരിപാടികളുമായി നൂറു കണക്കിന് പേര്‍ പങ്കെടുത്ത അവിസ്മരണീയമായ മുഹൂര്‍ത്തത്തില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത എഡിൻബറോ ഇന്ത്യൻ കോൺസുലേറ്റ് അസിസ്റ്റന്റ് കോൺസുലർ ജനറൽ  ശ്രീ. സത്യവീര സിങ് ദീപം തെളിയിച്ചു ഉത്ഘാടനം നിര്‍വ്വഹിച്ചു. ചെണ്ടമേളത്തോടും താലപ്പൊലിയേന്തിയ ബാലികമാരും സ്കോട്ലൻഡിന്റെ വിവിധ മേഖലകളില്‍ നിന്നും ഒഴുകി എത്തിയ വലിയ സദസ്സും മാവേലിയെയും, വിശിഷ്ട അതിഥികളെയും സ്വീകരിച്ച് ആനയിച്ചു. രാവിലെ 10 മണിക്ക് ഇൻഡോർ ഗെയിംസ് ആരംഭിച്ചു. വാശിയേറിയ വിവിധ മത്സരങ്ങള്‍ നടത്തപ്പെട്ടു. 

എസ് എം എ പ്രസിഡന്റ് ശ്രീ. സണ്ണി ഡാനിയേൽ അധ്യക്ഷതവഹിച്ച സാംസ്കാരിക യോഗത്തിൽ  സെക്രട്ടറി തോമസ് പറമ്പില്‍ സ്വാഗതം ആശംസിച്ചു. യുക്മ ജനറൽ  സെക്രട്ടറി ശ്രീ. കുര്യൻ ജോർജ്,  സീറോ മലബാര്‍ മദർവെൽ രൂപതാ ചാപ്ലയിൻ റവ. ഫാ. ജോണി വെട്ടിക്കല്‍,  ജീവൻ ട്രസ്റ്റ് യു കെ ചെയർമാൻ ശ്രീ. സിബി തോമസ്,  എഡിൻബറോ യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. ലിബു മഞ്ഞക്കൽ, എസ് എം എ ഡയറക്ടർ ഹാരിസ് കുന്നില്‍ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശ്രീ. സോമരാജൻ നാരായണൻ നന്ദി പ്രകാശിപ്പിച്ചു. സമീപ കാലത്ത് എസ് എം എ യുമായി ബന്ധപ്പെട്ട മരണമടഞ്ഞ എല്ലാവരെയും അനുസ്മരിച്ച് ഷാജി കൊറ്റിനാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ പരിപാടിക്ക് മാറ്റു കൂട്ടി. ഈ വർഷത്തെ പ്രത്യേകത ആദ്യ മായി ഒരു സെലിബ്രിറ്റി, കോമഡി ഉത്സവം ഫെയിം അരുൺ കോശി ഡിജെ, നയിച്ച കലാപരിപാടി കാണി കൾക്ക് ആവേശ മായി മാറി. സ്കോട്ലൻഡിൽ ആദ്യമായി സ്ഥാപക പ്രസിഡന്റ് ശ്രീ സണ്ണി ഡാനിയേലിൻ്റെ  സഹധര്‍മ്മിണി ഏലിയാമ്മ സണ്ണിയുടെ സ്മരണാർത്ഥം ബെസ്റ്റ് നഴ്സ് അവാർഡ്, ഗ്ലാസ്ഗോയില്‍ ഏവര്‍ക്കും സുപരിചിതയായ ശ്രീമതി. സിസിലി അഗസ്റ്റിന് മുഖ്യാതിഥി സമ്മാനിച്ചു. നിരവധി സമ്മാനങ്ങള്‍ നല്‍കിയ  ലക്കി ടിപ് നറുക്കെടുപ്പ് നടത്തി.

 ഓണത്തിന്റെ മുഖ്യ ആകര്‍ഷകമായ, 25 വിഭവങ്ങള്‍ അടങ്ങിയ ഓസദ്യ യില്‍ നാനൂറില്‍പ്പരം പേർ പങ്കെടുത്തു. നല്ലവരായ സ്പോപോൺസേഴ്സിൻ്റെ സഹായത്തോടെ പങ്കെടുത്ത എല്ലാവർക്കും ഫ്രീ എൻട്രി പാസ് വിതരണം ചെയ്യാൻ സാധിച്ചു. കായിക കലാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ട്രോഫികളും, ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു. 

വാശിയേറിയ ക്രിക്കറ്റ് മത്സരത്തില്‍ യുവ ക്ലബ്  മദർവെൽ ഒന്നാം സ്ഥാനവും, കേരള സ്‌ട്രൈക്കേഴ്‌സ് ഗ്ലാസ്ഗോ രണ്ടാം സ്ഥാനവും നേടി. ജന പങ്കാളിത്തം കൊണ്ടും, മികച്ച പരിപാടികൾ കൊണ്ടും ഈ വർഷത്തെ ഓണാഘോഷവും വാര്‍ഷിക വും എറ്റവും ശ്രദ്ധേയമായി. എല്ലാവർക്കും, ജനറൽ കൺവീനർ സിന്റോ പാപ്പച്ചൻ നന്ദിയര്‍പ്പിച്ചു. ആഘോഷങ്ങൾ ഇത്രയും വിജയമാക്കിയതിന് ഭാരവാഹികൾ എല്ലാവരോടും കടപ്പാട് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more