1 GBP = 104.15
breaking news

പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷന് നവ നേതൃത്വം; റ്റിജി മമ്മു, സിൽവി ജോസ്, ജയ്‌വിൻ ജോർജ്ജ് തുടങ്ങിയവർ നയിക്കും

<strong>പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷന് നവ നേതൃത്വം; റ്റിജി മമ്മു, സിൽവി ജോസ്, ജയ്‌വിൻ ജോർജ്ജ് തുടങ്ങിയവർ നയിക്കും</strong>

സുജു ജോസഫ്, പി ആർ ഓ

സാലിസ്ബറി: പുതുമുഖങ്ങളെയും പരിചയസമ്പന്നരെയുമുൾപ്പെടുത്തി സാലിസ്ബറിബറി മലയാളി അസ്സോസിയേഷൻ 2023 – 25 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. റ്റിജി മമ്മു പ്രസിഡന്റായും സിൽവി ജോസ് സെക്രട്ടറിയായും ജയ്‌വിൻ ജോർജ്ജ് ട്രഷററായുമുള്ള ഭരണസമിതിയാകും സംഘടനയ്ക്ക് നേതൃത്വം നൽകുക.

മാർച്ച് 3 വെള്ളിയാഴ്ച്ച നടന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. രക്ഷാധികാരി ജോസ് കെ ആന്റണിയും മുൻ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം മേഴ്‌സി സജീഷിന്റെയും നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. വൈസ് പ്രസിഡന്റായി ജോബിൻ ജോണും ജോയിന്റ് സെക്രട്ടറിയായി ജോഷ്‌ന പ്രശാന്തും ജോയിന്റ് ട്രഷററായി ലൂയിസ് തോമസും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിർവ്വാഹക സമിതിയംഗങ്ങളായി പിങ്കി ജെയ്ൻ, പ്രശാന്ത് ബാലകൃഷ്ണൻ, നിഷാന്ത് സോമൻ, സെന്തിൽ പ്രഭു തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷ്യോമാരായി മുൻ പ്രസിഡന്റ് ഷിബു ജോണും മുൻ സെക്രട്ടറി ഡിനു ഡൊമിനിക് ഓലിക്കലും കമ്മിറ്റിയംഗങ്ങളാകും. നിലവിലെ യുക്മ പ്രതിനിധികളായി സുജു ജോസഫ്, എം പി പദ്മരാജ്, ഡിനു ഓലിക്കൽ എന്നിവരും കമ്മിറ്റിയംഗങ്ങളാകും. പി ആർ ഓ ആയി സുജു ജോസഫിനെ പൊതുയോഗം ചുമതലപ്പെടുത്തി.

മാർച്ച് 3 ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ മുൻ പ്രസിഡന്റ് ഷിബു ജോണിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡിനു ഡൊമിനിക്‌ ഓലിക്കലും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ ഷാൽമോൻ പങ്കെതും അവതരിപ്പിച്ചു. പൊതുയോഗത്തിന് ശ്രീമതി രമ്യ ജിബി സ്വാഗതവും നിധി ജയ്‌വിൻ നന്ദിയും രേഖപ്പെടുത്തി.

സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും മുതിർന്നവർക്കും കുട്ടികൾക്കും കലാ കായിക രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് റ്റിജി മമ്മു പറഞ്ഞു. ഭാരവാഹികൾക്ക് രക്ഷാധികാരി ജോസ് കെ ആന്റണി ആശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more