1 GBP = 104.23
breaking news

റൊമേനിയൻ നമ്പർ പ്ളേറ്റുള്ള മെഴ്‌സിഡസ് കാർ നിരവധി തവണ സ്കരിപാലിന്റെ വീടിനടുത്ത് കണ്ടെത്തിയതായി സ്ഥിരീകരണം

റൊമേനിയൻ നമ്പർ പ്ളേറ്റുള്ള മെഴ്‌സിഡസ് കാർ നിരവധി തവണ സ്കരിപാലിന്റെ വീടിനടുത്ത് കണ്ടെത്തിയതായി സ്ഥിരീകരണം

സാലിസ്ബറി: സാലിസ്ബറിയിൽ റഷ്യൻ നെർവ് ഏജന്റ് നോർവിച്ചോക്ക് മൂലം വിഷബാധയേറ്റ സ്ക്രിപാലിന്റെ വീടിന് സമീപത്തായി പലതവണ റൊമാനിയൻ നമ്പർ പ്ളേറ്റുള്ള മെഴ്‌സിഡസ് കാർ കണ്ടതായി സ്ഥിരീകരണം. സ്ക്രിപാലിന്റെ വീടിന് വളരെ അകലെയല്ലാത്ത ഷെല്ലിന്റെ ഒരു ഗ്യാരേജിലാണ് പലതവണയായി ഈ വാഹനം പാർക്ക് ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്. വിഷപ്രയോഗം നടത്തുന്നതിന് മുൻപുള്ള ദൃശ്യങ്ങളാണ് ഇവ.

ഇക്കഴിഞ്ഞ മാർച്ച് നാലിന് ബ്രിട്ടന്റെ എം ഐ 6 മുൻ റഷ്യൻ ചാരനും മുൻ റഷ്യൻ സൈനികോദ്യോഗസ്ഥനുമായ സെർഗെയ് സ്ക്രിപാലിനും മകൾ യൂലിയയാക്കുമെതിരെ റഷ്യൻ നിർമ്മിത നെർവ് ഏജന്റായ നോർവിചോക് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ബ്രിട്ടനും സഖ്യരാജ്യങ്ങളും റഷ്യക്ക് മേൽ ശക്തമായ ആരോപണങ്ങളാണ് തുടുത്ത് വിട്ടത്. സ്ക്രിപാലും മകളും ആക്രമണത്തിന്റെ അനന്തിര ഫലങ്ങളിൽ നിന്ന് മുക്തി നേടുന്നതിനിടെ മറ്റ് രണ്ടുപേർക്ക് വിഷപ്രയോഗമേറ്റിരുന്നു. ആക്രമണകാരികൾ ഉപേക്ഷിച്ച നെർവ് ഏജന്റ് ബോട്ടിലിൽ നിന്നാണ് ഇവർക്ക് വിഷപ്രയോഗമേറ്റതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കടുത്ത ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു.

അതേസമയം ഷെൽ ഗ്യാരേജിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ റൊമാനിയൻ നമ്പർ പ്ളേറ്റുള്ള മെഴ്‌സിഡസ് കാർ പലതവണ ഇവിടെ പാർക്ക് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന നാലുപേരിൽ ഒരാൾ സ്ത്രീയായിരുന്നുവെന്ന് പോലീസ് പറയുന്നു. വാഹനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more