1 GBP = 104.15
breaking news

മുൻ റഷ്യൻ ചാരൻ സ്ക്രിപാൽ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ

മുൻ റഷ്യൻ ചാരൻ സ്ക്രിപാൽ അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ

സാലിസ്ബറി: ഇക്കഴിഞ്ഞ മാർച്ച് നാലിന് സാലിസ്ബറിയിൽ വച്ച് വിഷവാതക ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മുൻ എം ഐ6 റഷ്യൻ ചാരൻ സെർഗെയ് സ്ക്രിപാലിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ക്രിസ്റ്റീൻ ബ്ലാൻഷൻഡ് ആണ് സ്ക്രിപാലിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയ സ്ക്രിപാൽ അപകട നില തരണം ചെയ്തുവെന്ന് ഡോക്ടർ അറിയിച്ചു. നേരത്തെ സ്ക്രിപാലിനൊപ്പം ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായ മകൾ യൂലിയ സ്ക്രിപാലും നേരത്തെ തന്നെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

ബ്രിട്ടനിലെ റഷ്യൻ എംബസ്സി പുറത്ത് വന്നത് നല്ല വാർത്ത എന്ന് ട്വീറ്റ് ചെയ്തു. അതേസമയം സ്ക്രിപാലിന്റെ ആരോഗ്യ നിലയിലുണ്ടാകുന്ന പുരോഗതി അന്വേഷണത്തിന് കൂടുതൽ കരുത്താകുമെന്ന് ബ്രിട്ടീഷ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ സ്ക്രിപാലിനും മകൾക്കുമാകുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥർക്കുള്ളത്. റഷ്യയിലുള്ള സ്കരിപാലിന്റെ അനന്തിരവൾ വിക്ടോറിയ സ്ക്രിപാലും യൂലിയയും തമ്മിലുള്ള ഫോൺ സംഭാഷണം റഷ്യൻ ടി വി മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. സ്ക്രിപാലിനെയും മകളെയും കാണാൻ ബ്രിട്ടനിലേക്കുള്ള വിസക്ക് അപേക്ഷിച്ച വിക്ടോറിയയുടെ അപേക്ഷ ബ്രിട്ടൻ എംബസിയും നിരാകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നെർവ് ഏജന്റായ നോർവിച്ചോക്ക് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയാണെന്നുള്ള ബ്രിട്ടന്റെ ആരോപണം റഷ്യ നിഷേധിക്കുകയാണ്. എന്നാൽ നോർവിച്ചോക്ക് റഷ്യൻ നിർമ്മിത നെർവ് ഏജന്റ് തന്നെയാണെന്നും, മറുപടി റഷ്യ പറഞ്ഞേ മതിയാകൂവെന്ന നിലപാടിലാണ് ബ്രിട്ടീഷ് സർക്കാർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more