- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
- സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
- തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
“Let’s Break It Together” ൽ ഇന്ന് (04/08/2020) ചൊവ്വാഴ്ച, അരങ്ങിലെത്തുന്നത് അതുല്യപ്രതിഭകളായ എർഡിംഗ്ടണിലെ ബർണാർഡ് ബിജു, ബനഡിക്ട് ബിജു സഹോദരങ്ങൾക്കൊപ്പം സാൻസിയ സാജു, മറീന ബിജു എന്നിവരും ബർമിംഗ്ഹാമിലെ ആകാഷ് സെബാസ്റ്റ്യൻ, ആഷിഷ് സെബാസ്റ്റ്യൻ സഹോദരങ്ങളും…. ആഗസ്റ്റിലെ ആദ്യ പ്രോഗ്രാം തന്നെ അവിസ്മരണീയമാകും….
- Aug 04, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
Let’s Break It Together” ൽ ഇന്ന് (04/08/2020) ചൊവ്വാഴ്ച, ആഗസ്റ്റ് മാസത്തിലെ ആദ്യ ലൈവ് പ്രോഗ്രാമിനായി അരങ്ങിലെത്തുന്നത് അതുല്യപ്രതിഭകളായ എർഡിംഗ്ടണിലെ ബർണാർഡ് ബിജു, ബനഡിക്ട് ബിജു സഹോദരങ്ങൾക്കൊപ്പം സാൻസിയ സാജു, മറീന ബിജു എന്നിവരും ബർമിംഗ്ഹാമിലെ ആകാഷ് സെബാസ്റ്റ്യൻ, ആഷിഷ് സെബാസ്റ്റ്യൻ സഹോദരങ്ങളുമുൾപ്പെടുന്ന ടീമിൻ്റെ ഇന്നത്തെ പരിപാടി പ്രേക്ഷകരെ അവിസ്മരണീയമായ ഒരു ലോകത്തിലേക്ക് കൊണ്ടു ചെന്നെത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്ന് ആഗസ്റ്റ് 4 ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത് ആറ് അതുല്യ പ്രതിഭകളാണ്. എർഡിംഗ്ടണിൽ നിന്നുള്ള സഹോദരങ്ങളായ ബർണാർഡ് ബിജു, ബനഡിക്ട് ബിജു എന്നിവരും സാൻസിയ സാജു, മറീന ബിജു, ബർമിംഗ്ഹാമിൽ നിന്നുള്ള മറ്റൊരു സഹോദരങ്ങളായ ആകാഷ് സെബാസ്റ്റ്യനും ആഷിഷ് സെബാസ്റ്റ്യനുമാണ്.
പിതാവ് ബിജു കൊച്ചുതെള്ളിയിലിന്റെ സംഗീത പാരമ്പര്യം പിന്തുടരുന്ന ബർണാർഡും ബനഡിക്ടും, നന്നേ ചെറുപ്പം മുതൽ സംഗീത പരിശീലനം ആരംഭിച്ചു. വളരെ നന്നായി കീബോർഡ് വായിക്കുന്ന ബർണാർഡ് ഒരു പ്രഫഷണൽ സൌണ്ട് എഞ്ചിനീയറെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ശബ്ദ നിയന്ത്രണവും ശബ്ദ മിശ്രണവും കൂടി കൈകാര്യം ചെയ്യുന്ന മിടുക്കനാണ്. ബിഷപ്പ് വാൽഷ് കാത്തലിക് സ്കൂളിൽ ഇയർ 11 വിദ്യാർത്ഥിയായ ഈ 16 വയസ്സ്കാരൻ ഇതിനോടകം നിരവധി വേദികളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ചർച്ച് കൊയറിലെ സജീവാംഗം കൂടിയാണ് ബർണാർഡ്.
ഡ്രംസിലും റിഥം പാഡിലും തന്റെ പ്രതിഭ പ്രകടിപ്പിക്കുന്ന ബനഡിക്ട് , ബർണാർഡിന്റെ ഇളയ സഹോദരനാണ്. ബിഷപ്പ് വാൽഷ് കാത്തലിക് സ്കൂളിൽ ഇയർ 10 വിദ്യാർത്ഥിയാണ് ഈ 15 വയസ്സ്കാരൻ. ചർച്ച് കൊയറിലെ സജീവാംഗമായ ബനഡിക്ട് നിരവധി വേദികളിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
സട്ടൻ കോൾഡ്ഫീൽഡ് ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലെ ഇയർ 8 വിദ്യാർത്ഥിനിയായ സാൻസിയ വളരെ ചെറിയ പ്രായം മുതൽ സംഗീത പരിശീലനം ആരംഭിച്ചു. കർണാട്ടിക് മ്യൂസിക്, നൃത്തം എന്നിവയിൽ പരിശീലനം നേടുന്ന ഈ 14 വയസുകാരി ഗായിക, എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ്റെ പരിപാടികളിലും, യുക്മ കലാമേള, MJSSA കലാമേള തുടങ്ങി നിരവധി വേദികളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നർത്തകി കൂടിയായ സാൻഷിയ ഹെവൻലി വോയ്സ് യു കെ ടീം അംഗമാണ്.
സെന്റ്. എഡ്മൺഡ് കാംപിയൻ സ്കൂളിൽ ഇയർ 7 വിദ്യാർത്ഥിനിയായ മറീന ഒരു നല്ല ഗായികയാണ്. UKKCA കലാമേളയിൽ സമ്മാനാർഹയായ ഈ 12 വയസ്സ്കാരി എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ്റെ ഉൾപ്പടെ നിരവധി വേദികളിൽ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
കിംഗ് എഡ്വാർഡ്സ് ആസ്റ്റൺ ഗ്രാമർ സ്കൂൾ ഇയർ 9 വിദ്യാർത്ഥിയായ ആകാഷ് വളരെ ചെറിയ പ്രായം മുതൽ കീബോർഡിൽ പരിശീലനം നേടി വരുന്നു. ബൈബിൾ കലോത്സവം, സ്വന്തം അസോസിയേഷനായ BCMC യുടെ ഉൾപ്പെടെ നിരവധി വേദികളിൽ പങ്കെടുത്തിട്ടുള്ള ഈ 14 വയസ്സ്കാരൻ ചർച്ച് കൊയറിലും സജീവാംഗമാണ്.
കിംഗ് എഡ്വാർഡ്സ് ആസ്റ്റൺ ഗ്രാമർ സ്കൂൾ ഇയർ 8 വിദ്യാർത്ഥിയായ ആഷിഷ് ആകാഷിന്റെ ഇളയ സഹോദരനാണ്. ചേട്ടനെപോലെ കീബോർഡിൽ തല്പരനായ ആഷിഷ് BCMC പ്രോഗ്രാംസ്, ബൈബിൾ കലോത്സവം ഉൾപ്പടെ നിരവധി വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ചർച്ച് കൊയറിലും സജീവാംഗമാണ് ഈ 13 വയസ്സ്കാരൻ. യു കെ യിലെ അറിയപ്പെടുന്ന ഗായകനും മ്യുസീഷ്യനുമായ ബിജു കൊച്ചുതെള്ളിയിലിന്റെ ശിഷ്യരാണ് ആകാഷും ആഷിഷും.
“LET’S BREAK IT TOGETHER” ലൈവ് ഷോയിൽ മലയാളികളുടെ സംഗീത വിരുന്നിന് ഏഴഴക് തീർക്കാനെത്തുന്ന ബർണാർഡ്, ബനഡിക്ട് സഹോദരങ്ങളുടെ മാതാപിതാക്കൾ ബിജു കൊച്ചുതെള്ളിയിലും ബീന ബിജുവുമാണ്. പ്രശസ്ത മ്യുസീഷ്യനായ ബിജു കൊച്ചുതെള്ളിയിൽ വിപുലമായ ശിഷ്യസമ്പത്തിന് ഉടമയുമാണ്. യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷനിൽ സജീവാംഗങ്ങളാണ് ഈ കുടുംബം.
എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷനിലെ തന്നെ അംഗങ്ങളായ സാജു വർഗ്ഗീസ് – ഷീബ സാജു ദമ്പതികളുടെ മകളാണ് സാൻസിയ. മറീനയുടെ മാതാപിതാക്കളായ ബിജു അബ്രാഹവും ജെസ്സി ബിജുവും എർഡിംഗ്ടൺ മലയാളി അസ്സോസ്സിയേഷൻ അംഗങ്ങളാണ്. ബർമിംഗ്ഹാം BCMC യുടെ സജീവാംഗങ്ങളായ സെബാസ്റ്റ്യൻ വർക്കി – സാലി സെബാസ്റ്റ്യൻ ദമ്പതികളുടെ മക്കളാണ് ആകാഷ്, ആഷിഷ് എന്നിവർ.
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് മുമ്പിൽ സംഗീതത്തിന്റെ പുതുചരിതങ്ങൾ രചിക്കാനെത്തുന്ന ബർണാർഡ്, ബനഡിക്ട്, സാൻസിയ, മറീന, ആകാഷ്, ആഷിഷ് എന്നീ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ ഇന്ന് (04/08/2020) ചൊവ്വ 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം ഏവരേയും സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ...
(ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർ...നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരം...ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍...മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് ത...‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സു...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുക...ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 2...സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88...തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ...
Post Your Comments Here ( Click here for malayalam )
Latest Updates
- സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 2024 മെയ് 5 ന്. (ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ,സൗത്ത് വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ് മിഷൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂർവ്വം ന്യൂപോർട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. തിരുനാളിനു മുന്നോടിയായി ഏപ്രിൽ 26 മുതൽ ഒൻപതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും ,
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന് ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ഹര്‍ജിക്കാര്‍
click on malayalam character to switch languages