1 GBP = 104.23
breaking news

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത; ലണ്ടനിൽ മരണമടഞ്ഞത് കോതമംഗലം സ്വദേശി ശിവപ്രസാദ് ശങ്കരൻ

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത; ലണ്ടനിൽ മരണമടഞ്ഞത് കോതമംഗലം സ്വദേശി ശിവപ്രസാദ് ശങ്കരൻ

ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത. ലണ്ടനിലെ ഹാംപ്ടൺ റോഡ് ഫോറസ്റ്റ് ഗേറ്റിൽ തന്റെ 20 വയസ്സുള്ള മകനോടൊപ്പം താമസിച്ചിരുന്ന ശിവപ്രസാദ് ശങ്കരൻ (54) ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വീട്ടിൽ വച്ച് പെട്ടെന്ന് മരണമടഞ്ഞതായി കുടുംബ സുഹൃത്തുക്കൾ അറിയിച്ചു. ശിവപ്രസാദിന്റെ ആകസ്മിക നിര്യാണം ഈസ്റ്റ് ഹാമിലെയും ഫോറസ്റ്റ് ഗേറ്റിലെയും മലയാളി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.

കോവിഡ് ബാധിച്ചതിനെത്തുടർന്ന് ശിവപ്രസാദിന് ചില അസുഖങ്ങൾ ഉണ്ടായിരുന്നു, അതിനായി ന്യൂഹാം ആശുപത്രിയിൽ നിന്ന് ചികിത്സ നേടിയിരുന്നു. പെട്ടെന്ന് അസുഖം ബാധിച്ച് കുഴഞ്ഞുവീഴുമ്പോൾ അരികിൽ മകനുണ്ടായിരുന്നു. ഉടൻ ആംബുലൻസിൽ വിളിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറണാകുളം കോതമംഗലം പിടവൂർ പല്ലാരിമംഗലം പുൽപ്രപുത്രൻ വീട്ടിൽ പരേതനായ ശങ്കരൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് ശിവപ്രസാദ്.വാരപ്പെട്ടി എൻഎസ്എസ്എസ് ഹൈസ്കൂളിലെ അധ്യാപികയായ സജിതയാണ് ഭാര്യ. 20ഉം 17ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്. 20 വയസ്സുള്ള മകൻ കാർത്തിക് ലണ്ടനിലെ ഒരു സർവകലാശാലയിൽ വിദ്യാർത്ഥിയാണ്.

സൗത്ത്ഹാളിൽ താമസിച്ചിരുന്ന സച്ചിത്ത് പിള്ളയുടെ മരണം യുകെ മലയാളികൾക്ക് നേരിടേണ്ടി വന്നത് രണ്ടാഴ്ച മുമ്പാണ്. മൃതദേഹം സ്വദേശമായ വർക്കലയിലേക്ക് അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിന് പിന്നാലെയാണ് യുകെ മലയാളി സമൂഹത്തെത്തേടി വീണ്ടുമൊരു മരണവാർത്തയെത്തുന്നത്.

ശിവപ്രസാദിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more