1 GBP = 104.16
breaking news

നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിച്ചില്ലെന്ന് സർക്കാർ കോടതിയിൽ, പ്രതികൾ ഹാജരാവണം

നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിച്ചില്ലെന്ന് സർക്കാർ കോടതിയിൽ, പ്രതികൾ ഹാജരാവണം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിയായ കെ.എം.മാണി ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെ, 2015 മാർച്ച് 13ന് നിയമസഭയിൽ അക്രമം നടത്തിയതുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചതായി ഉത്തരവിറക്കിയ സർക്കാർ കോടതിയിൽ മലക്കം മറിഞ്ഞു. ഇന്ന് സി.ജെ.എം കോടതി കേസ് പരിഗണിച്ചപ്പോൾ കൈയാങ്കളി കേസ് പിൻവലിക്കുന്നില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് കേസിലെ പ്രതികളായ ആറ് എൽ.ഡി.എഫ് എം.എൽ.എമാരോട് ഏപ്രിൽ 21ന് ഹാജരാവാൻ കോടതി ഉത്തരവിട്ടു.

കേസ് പിൻവലിച്ചതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസഹർജി നൽകി. എന്നാൽ,​ കേസ് പിൻവലിക്കുന്നില്ലെന്ന് സർക്കാർ അറിയിച്ചതിനെ തുടർന്ന് കോടതി ഹർജി പരിഗണിച്ചില്ല. തുടർന്നാണ് പ്രതികളായ വി.ശിവൻകുട്ടി,​ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവൻ എന്നിവരോട് നേരിട്ട ഹാജരാവാൻ കോടതി ഉത്തരവിട്ടത്.

ശിവൻകുട്ടിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു കേസ് പിൻവലിക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടത്. സ്പീക്കറുടെ പോഡിയവും കസേരയും മൈക്കും കമ്പ്യൂട്ടറുമടക്കം തകർത്തതിലൂടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായി കണ്ടെത്തി ക്രൈംബ്രാഞ്ച് ഈ കേസിൽ കുറ്റപത്രം നൽകിയിരുന്നു. കേസ് പിൻവലിക്കുന്നതിന് ആഭ്യന്തര വകുപ്പ് ഉപദേശം തേടിയെങ്കിലും നിയമ സെക്രട്ടറി അനുകൂലിച്ചില്ല. എന്നാൽ, നിയമവകുപ്പ് അഡി.സെക്രട്ടറി എതിർക്കാതിരുന്നതോടെയാണ് കേസ് പിൻവലിച്ച് ഉത്തരവിറക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more