1 GBP = 105.40
breaking news

വടക്കൻ അയർലൻഡ് അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന ആദ്യ ദേശീയ പാർട്ടിയായി സിന് ഫെയിൻ; തിരുത്തുന്നത് ഒരു നൂറ്റാണ്ടിലെ ചരിത്രം

വടക്കൻ അയർലൻഡ് അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന ആദ്യ ദേശീയ പാർട്ടിയായി സിന് ഫെയിൻ; തിരുത്തുന്നത് ഒരു നൂറ്റാണ്ടിലെ ചരിത്രം

101 വർഷത്തെ ചരിത്രത്തിൽ വടക്കൻ അയർലൻഡ് അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടുന്ന ആദ്യ ദേശീയ പാർട്ടിയായി സിന് ഫെയിൻ മാറി. നിയമസഭയിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ 90 പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാൻ വോട്ടർമാർ ഒഴുകിയെത്തി. ദേശീയ പാർട്ടിയായ സിൻ ഫെയിൻ ചരിത്രം തിരുത്തിയാണ് അധികാരത്തിലെത്തുന്നത്.

ഞായറാഴ്ച പുലർച്ചെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ, അന്തിമ ഫലങ്ങൾ 27 സീറ്റുകളുമായി സിന് ഫെയിൻ ഭരണമുറപ്പിച്ചു. 25 സീറ്റുകളുള്ള ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയാണ് (DUP) രണ്ടാം സ്ഥാനത്ത്.

പാർട്ടിയുടെ വൈസ് പ്രസിഡന്റായ മിഷേൽ ഒ നീൽ വടക്കൻ അയർലണ്ടിന്റെ ഫസ്റ്റ് മിനിസ്റ്റാറാകാൻ ഒരുങ്ങുകയാണ്. മഘെറഫെൽറ്റിലെ തന്റെ പ്രഖ്യാപന പ്രസംഗത്തിൽ സംസാരിച്ച മിഷേൽ ഒ നീൽ തങ്ങളിന്ന് മാറ്റത്തിന്റെ വളരെ പ്രധാനപ്പെട്ട നിമിഷത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് പറഞ്ഞത്.
“ഇന്ന് ഒരു പുതിയ യുഗം ആരംഭിക്കുന്നു, ഈ സമൂഹത്തിൽ നീതിയുടെയും സമത്വത്തിന്റെയും സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലും ബന്ധങ്ങൾ പുനർവിചിന്തനം ചെയ്യാനുള്ള അവസരം നമുക്കെല്ലാവർക്കും സമ്മാനിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. മതപരമോ രാഷ്ട്രീയമോ സാമൂഹികമോ ആയ പശ്ചാത്തലങ്ങൾ പരിഗണിക്കാതെ രാഷ്ട്രീയം പ്രവർത്തിക്കുക എന്നതാണ് എന്റെ പ്രതിബദ്ധത.” മിഷേൽ കൂട്ടിച്ചേർത്തു.

സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്ററായ നിക്കോള സ്റ്റർജിയൻ, ചരിത്ര വിജയത്തിന് സിന് ഫീന്റെ നേതാവ് മേരി ലൂ മക്ഡൊണാൾഡിനേയും മിഷേൽ ഒ നീലിനേയും അഭിനന്ദിച്ചു.

ബ്രെക്‌സിറ്റിനോടുള്ള പ്രതികരണത്തിലും വടക്കൻ അയർലണ്ടുമായി ബന്ധപ്പെട്ട വ്യാപാര ക്രമീകരണങ്ങളിലും ഡിയുപിക്ക് ഐറിഷ് ഐക്യം ആഗ്രഹിക്കുന്ന ദേശീയ പാർട്ടികളുടെ പിന്തുണ നഷ്ടപ്പെട്ടു. ഇത് രാജ്യത്തെ മൂന്ന് യൂണിയൻ പാർട്ടികൾക്കിടയിൽ വോട്ടുകളുടെ ഭിന്നിപ്പിന് കാരണമായി.

നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമായി തുടരണമെന്ന് കരുതുന്ന യൂണിയനിസ്റ്റുകളും ദേശീയ പാർട്ടികളും തമ്മിലുള്ള അധികാരം പങ്കിടലാണ് ഇതുവരെയും നോർത്തേൺ അയർലണ്ടിൽ നടന്നിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more