1 GBP = 104.14
breaking news

പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ നിര്യാതനായി…

പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ നിര്യാതനായി…

കൊല്ലം – ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഗായകൻ സോമദാസ്‌ ചാത്തന്നൂർ (42) നിര്യാതനായി. ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക്കൽ റിയാലിറ്റി പ്രോഗ്രാമിലൂടെ അറിയപ്പെട്ട സോമദാസ്‌ കൊല്ലം ചാത്തന്നൂർ സ്വദേശിയായിരുന്നു . കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സോമദാസ് കോവിഡ് മുക്തനായിരുന്നു എങ്കിലും ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. ഭാര്യയും 4 പെൺമക്കളുമാണുള്ളത്. 

സോമദാസ്‌ സാധാരണക്കാരുടെ പാട്ടുകാരൻ എന്ന നിലയിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ ഓട്ടോറിക്ഷ തൊഴിലാളിയായിട്ടാണ്  ഈ കലാകാരൻ ജീവിച്ചിരുന്നത്. സിനിമാ പിന്നണി ഗാനങ്ങളിലും സജീവമായിരുന്നു. ചാത്തന്നൂർ സോമദാസിന് കണ്ണീരോടെ വിട. സോമദാസിന് യുക്മയുടെയും യുക്മ ന്യൂസിൻ്റെയും ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more