1 GBP = 104.15
breaking news

മിച്ച ബഡ്‌ജറ്റ് തുണയായി, സിംഗപ്പൂരിൽ എല്ലാ പൗരൻമാർക്കും സർക്കാർ വക

മിച്ച ബഡ്‌ജറ്റ് തുണയായി, സിംഗപ്പൂരിൽ എല്ലാ പൗരൻമാർക്കും സർക്കാർ വക

സിഗംപ്പൂർ സിറ്റി: രാജ്യത്തെ ബഡ്‌ജറ്റിൽ കോടിക്കണക്കിന് രൂപ മിച്ചം വന്നതോടെ എല്ലാ പൗരൻമാർക്കും ബോണസ് നൽകാൻ സിംഗപ്പൂർ സർക്കാർ തീരുമാനിച്ചു. 2017ലെ ബഡ്‌ജറ്റിൽ ആയിരം കോടി സിംഗപ്പൂർ ഡോളറാണ് മിച്ചം വന്നത്. ഈ തുക രാജ്യത്തെ 21വയസിന് മുകളിൽ പ്രായം വരുന്ന എല്ലാ പൗരൻമാർക്കും വീതിച്ച് നൽകാനാണ് സർക്കാർ തീരുമാനിച്ചത്.
ഒരു പൗരന് ഏകദേശം 300 സിംഗപ്പൂർ ഡോളർ (15,000 ഇന്ത്യൻ രൂപ) ആണ് ലഭിക്കുക. സിംഗപ്പൂർ ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. പാർലമെന്റിൽ ബഡ്‌ജറ്റ് പ്രസംഗം നടത്തുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. 2018 അവസാനത്തോടെ ബോണസ് തുക മുഴുവനായും കൊടുത്ത് തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാംപ് ഡ്യൂട്ടിയായി പ്രതീക്ഷിച്ചതിലും കൂടുതൽ വരുമാനം ലഭിച്ചതാണ് മിച്ച ബഡ്‌ജറ്റിന് പ്രധാന കാരണമായത്.

ബോണസ് വിതരണം കഴിഞ്ഞ് മിച്ച ബജറ്റിൽ ശേഷിക്കുന്ന തുക രാജ്യത്തെ റെയിൽവെ വികസനത്തിന് വേണ്ടിയാണ് കൂടുതലായി ഉപയോഗപ്പെടുത്തുക. രാജ്യത്തെ കൂടാതെ സബ്‌സിഡികൾക്കും മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ഇൻഷൂറൻസ് പദ്ധതികൾക്കും ഇതിൽ നിന്ന് പണം കണ്ടെത്തും.

28,000 സിംഗപ്പൂർ ഡോളറും അതിന് താഴേക്കും വരുമാനമുള്ളവർക്ക് 300 ഡോളറായിരിക്കും ലഭിക്കുക. 28001 മുതൽ ഒരു ലക്ഷം ഡോളർ വരെയുള്ളവർക്ക് 200 ഡോളർ, അതിനു മുകളിലുള്ളവർക്ക് 100 ഡോളർ, എന്നീ രീതിയിലാണ് വിതരണം ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more