1 GBP = 105.40
breaking news

നാടിന്റെ വികസനം വരും തലമുറയ്ക്ക് വേണ്ടി : മുഖ്യമന്ത്രി

നാടിന്റെ വികസനം വരും തലമുറയ്ക്ക് വേണ്ടി : മുഖ്യമന്ത്രി

എൽഡിഎഫിന്റെ സിൽവർലൈൻ യോഗങ്ങൾക്ക് തുടക്കം. കേരളാ മോഡൽ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനം വരും തലമുറയ്ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്മക സമീപനം സ്വീകരിച്ച ശക്തികളെ കേരളത്തിന് നേരത്തെ പരചിയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിെഫിന്റേത് വികസന വിരുദ്ധ നയമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഭൂപരിഷ്‌കരണം നടപ്പാക്കിയതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണം നടപ്പിലാക്കായ 1957 ലെ ഇഎംഎസ് സർക്കാരിന് എന്തൊക്കെ വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സർക്കാരിനെ അട്ടിമറിക്കുന്ന സമരങ്ങൾ വരെ ഉയർന്നുവന്നു. സമൂലമായ വിദ്യാദ്യാസ പരിഷ്‌കരണം ഇഎംഎസ് സർക്കാർ കൊണ്ടുവന്നിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ൽ എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടനപത്രികയിൽ നാടിന്റെ സമഗ്ര വികസനം ഉറപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വലത് പക്ഷത്തിന് എപ്പോഴും പുരോഗമനത്തിന് വിരുദ്ധമായി നിലപാട് എടുത്ത പാരമ്പര്യമാണെന്നും മുക്യമന്ത്രി വിമർശിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more