1 GBP =
breaking news

യു.എസിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

യു.എസിൽ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ന്യൂയോർക്ക്: അമേരിക്കയിൽ 15 ദിവസം മുന്പ് കാണാതായ ബാലികയുടെ മൃതദേഹം കണ്ടെത്തി. മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹമാണ് വീടിന് സമീപത്തെ കലുങ്കിൽ നിന്ന് കണ്ടെത്തിയത്. ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേസമയം മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാദ്ധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം ഏഴിനാണു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിൽ നിന്നു ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്ന് മണിക്ക് വളർത്തച്ഛൻ മാത്യൂസ് വീടിനു പുറത്തിറക്കി നിറുത്തുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം നോക്കുന്പോൾ കുട്ടിയെ കാണാതായിരുന്നു.

ബീഹാറിലെ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്നു രണ്ടു വർഷം മുമ്പാണു വെസ്ലി – സിനി ദമ്പതികൾ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു. പോഷകാഹാരക്കുറവുള്ളതിനാൽ നിശ്ചിത ഇടവേളകളിൽ പാൽ നൽകണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്ലി പൊലീസിനോട് പറഞ്ഞിരുന്നത്. കുട്ടിയെ കാണാതായതോടെ
വെസ്ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more