1 GBP = 104.17
breaking news

വായനക്കാരുടെ പ്രിയ എഴുത്തുകാരി മേധിനി കൃഷ്ണന്റ കഥ ” ശങ്കരി അയ്യർ ” ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു

വായനക്കാരുടെ പ്രിയ എഴുത്തുകാരി മേധിനി കൃഷ്ണന്റ കഥ ” ശങ്കരി അയ്യർ ” ലണ്ടൻ മലയാള സാഹിത്യവേദിയുടെ  യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു

വായനയെ കേൾവിയുടെ ലോകത്തേക്കും കൂടി നയിക്കുന്ന ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ 
ഭാഷാസ്നേഹികൾ ഹൃദയപൂർവം സ്വീകരിക്കുന്നു. കേരളീയ കലകളെയും മലയാള സാഹിത്യത്തെയും പരിപോഷിപ്പിക്കുക 
എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന യൂട്യൂബ് ചാനലിൽ ഇതിനോടകം പ്രസിദ്ധീകരിച്ച രണ്ടു ഓഡിയോ കഥകൾക്കും 
നല്ല സ്വീകാര്യതയാണ് ലഭിച്ചതു്. മാസത്തിൽ രണ്ടു കഥകൾ വീതം പ്രസിദ്ധീകരിക്കുന്നു. ഫേസ്ബുക്ക് 
സാഹിത്യഗ്രൂപ്പുകളിൽ വളരെയേറേ പ്രശസ്തയായ മേധിനി കൃഷ്ണന്റ ” ശങ്കരി അയ്യർ ” എന്ന കഥയാണ് മൂന്നാമതായി 
പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കഥയുടെ ഭാവം ഉൾക്കൊണ്ടു നല്ല ശബ്‍ദത്തിൽ വായിക്കപ്പെടുന്ന കഥ കേൾവിക്കാരെ ആകാംഷയുടെ മുൾമുനയിൽ 
നിറുത്തുന്നു. ഭർത്താവ് മരിച്ചാൽ ഒരു ഉഡുപ്പി ബ്രാഹ്മണ സ്ത്രീ നേരിടേണ്ട ആചാരങ്ങളുടെ ബന്ധനങ്ങളെ തന്റെ ഹൃദയ വേദനകളെ ഉള്ളിൽ ഒതുക്കി നേർത്ത പുഞ്ചിരിയോടെ നേരിട്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന ശങ്കരി അയ്യർ എന്ന സ്ത്രീയുടെ കഥയാണ് ” ശങ്കരി അയ്യർ ” എന്ന കഥയിൽ അനാവരണം ചെയ്യുന്നത്.

പ്രവാസി എഴുത്തുകാരുടെ രചനകളോടൊപ്പം പ്രമുഖരായ എഴുത്തുകാരുടെ കൃതികളും പ്രസിദ്ധീകരിക്കുന്നതാണ്. കൃതികൾ പ്രസിദ്ധീകരിക്കുവാൻ താൽപ്പര്യം ഉള്ളവർ ലണ്ടൻ മലയാള സാഹിത്യവേദിയുടെ ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് ( 07852437505 ) പ്രോഗ്രാം കോർഡിനേറ്റർ സി. എ. ജോസഫ് (07846747602 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച ശങ്കരി അയ്യർ എന്ന കഥ കേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന 

ലിങ്കിൽ പ്രെസ് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more