1 GBP = 104.21
breaking news

പ​മ്പ​യി​ലും ത്രി​വേ​ണി​യി​ലും വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​ന്നു; സ്ഥിതി അതീവഗുരുതരം; ശബരിമല തീർത്ഥാടനം തടഞ്ഞു

പ​മ്പ​യി​ലും ത്രി​വേ​ണി​യി​ലും വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​ന്നു; സ്ഥിതി അതീവഗുരുതരം; ശബരിമല തീർത്ഥാടനം തടഞ്ഞു

പ​ത്ത​നം​തി​ട്ട: ആ​ന​ത്തോ​ട്-​ക​ക്കി, പ​മ്പ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നെ തു​ട​ർ​ന്ന്​ പ​മ്പ ത്രി​വേ​ണി​യി​ൽ സ്ഥി​തി അ​തി​ഗു​രു​ത​രം. പ​മ്പ​യി​ലും ത്രി​വേ​ണി​യി​ലും വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​തോ​ടെ പ​മ്പ​യി​ല്‍ പൊ​ലീ​സ് ബാ​രി​േ​ക്ക​ഡ് സ്ഥാ​പി​ച്ചും വ​ടം​കെ​ട്ടി​യും തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കു​ന്ന​ത്​ ത​ട​ഞ്ഞു. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് എ​ത്തു​ന്ന​വ​രെ തി​രി​ച്ച​യ​ക്കാ​നും  ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​നും നി​റ​പു​ത്ത​രി പൂ​ജ​ക​ൾ​ക്കു​മാ​യി അ​യ്യ​പ്പ​ഭ​ക്ത​ര്‍ എ​ത്തു​ന്ന​ത്​  ത​ല്‍ക്കാ​ലം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് അ​ഭ്യ​ര്‍ഥി​ച്ചു.

മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​യാ​യും ദു​ര​ന്ത​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​മാ​യാ​ണ് അ​യ്യ​പ്പ​ഭ​ക്ത​രോ​ട് ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തു​വ​രെ  യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​തെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ എ. ​പ​ദ്​​മ​കു​മാ​ര്‍ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​ന്​ പ​മ്പ​ന​ദി​ക്ക്​ കു​റു​കെ​യു​ള്ള ര​ണ്ട് പാ​ല​ത്തി​ലും വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വി​ട​ത്തെ ക​ട​ക​ളി​ലും മ​ണ്ഡ​പ​ത്തി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. സ​ന്നി​ധാ​നം ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ജി​ല്ല ഭ​ര​ണ​കൂ​ടം ജാ​ഗ്ര​ത നി​ർ​ദേ​ശം പ​ു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

പ​മ്പ മ​ണ​പ്പു​റ​ത്ത് 50 മീ​റ്റ​റോ​ളം വി​സ്തൃ​തി​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല സ്ഥ​ല​ത്തും വ​ന്‍കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു. ജ​ലം ഇ​റ​ങ്ങി​യാ​ല്‍ മാ​ത്ര​മേ കു​ഴി​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര്‍ഥാ​ട​ക​രെ ക​ട​ത്തി​വി​ടു​ന്ന​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ​തി​നാ​ല്‍ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ജ​ല​വി​ഭ​വ​മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സും ക​ല​ക്ട​റും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ പ​മ്പ​യി​ലെ​ത്തി.

നി​റ​പു​ത്ത​രി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ ശ​ബ​രി​മ​ല ന​ട​തു​റ​ക്കു​ക.  ഒ​േ​ട്ട​റെ തീ​ർ​ഥാ​ട​ക​ർ ഇ​തി​ന​കം പ​മ്പ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്തേ​ക്ക്​ പോ​കാ​നാ​കാ​തെ ഇ​വ​ർ പ​മ്പ​യി​ൽ ത​ങ്ങു​ക​യാ​ണ്. ര​ണ്ടു ദി​വ​സം മു​മ്പ്​ വെ​ള്ളം കു​റ​ഞ്ഞ​പ്പോ​ൾ സ​ന്നി​ധാ​ന​ത്തേ​ക്ക്​ പോ​യ തീ​ർ​ഥാ​ട​ക​രും തൊ​ഴി​ലാ​ളി​ക​ളും മ​ട​ങ്ങി​വ​രാ​നാ​കാ​തെ പ​മ്പ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ത​മ്പ​ടി​ച്ചി​രി​ക്ക​യാ​ണ്. വാ​ട്ട​ര്‍അ​തോ​റി​റ്റി​യു​ടെ പ​മ്പു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തു​മൂ​ലം പ​മ്പ മ​ണ​പ്പു​റ​ത്ത് പ​മ്പി​ങ്​ പൂ​ര്‍ണ​മാ​യി ത​ട​സ്സ​പ്പെ​ട്ടു. ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തി​നാ​ൽ വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​മ്പ​യി​ല്‍ ശു​ദ്ധ​ജ​ല​ത്തി​​​​െൻറ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക്​ വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും. ടാ​ങ്ക​റു​ക​ളി​ല്‍ വെ​ള്ളം എ​ത്തി​ച്ചേ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം കാ​ണാ​നും ക​ഴി​യൂ. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത്​ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ര​ണ്ട് ലോ​റി​യി​ലാ​യി ജ​ലം എ​ത്തി​ക്കു​ന്ന​ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​മ്പ​യു​ടെ മ​റു​ക​ര​യി​ല്‍ ര​ണ്ട് വാ​ട്ട​ര്‍ ടാ​ങ്കി​ലാ​യി കു​റ​ച്ചു​ദി​വ​സ​ത്തേ​ക്കു​ള്ള ശു​ദ്ധ​ജ​ലം സ്​​റ്റോ​ക്കു​ണ്ട്. പ്ലാ​പ്പ​ള്ളി​യി​ല്‍ റോ​ഡി​​​​െൻറ ഒ​രു വ​ശം ഇ​ടി​ഞ്ഞ​ത്​ ന​ന്നാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്ഥിതിഗതി വിലയിരുത്താൻ മന്ത്രി പമ്പയിലെത്തി
ശബരിമല: പമ്പ-ത്രിവേണിയിലെ വെള്ളപ്പൊക്ക സാഹചര്യം മന്ത്രി മാത്യു ടി. തോമസും കലക്ടര്‍ പി.ബി. നൂഹും നേരിട്ട് വിലയിരുത്തി. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തില്‍ ഡാമി​​​െൻറ ഷട്ടറുകള്‍ അടച്ച് തീര്‍ഥാടനം സുഗമമാക്കുന്നത്​ പരിഗണിക്കുന്നതിനാണ് മന്ത്രിയും കലക്ടറും എത്തിയത്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഷട്ടറുകള്‍ അടക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്ന് ഡാം സുരക്ഷ അധികൃതര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ തീര്‍ഥാടകര്‍ ശബരിമല യാത്ര തൽക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. പമ്പയിലെ പാലത്തി​​​െൻറ മുകളിലൂടെ ജലം ഒഴുകിയിരുന്നതിനാല്‍ പാലത്തിനു ഗുരുതരമായ ബലക്ഷയം സംഭവിച്ചിട്ടുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.

ജലം ഇറങ്ങിയാല്‍ മാത്രമേ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയൂ. ഈ സമയത്ത് തീര്‍ഥാടകരെ പാലത്തിലൂടെ കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഈ സാഹചര്യത്തില്‍ സര്‍ക്കാറി​​​െൻറയും ദേവസ്വം ബോര്‍ഡി​​​െൻറയും അഭ്യര്‍ഥനമാനിച്ച് തീര്‍ഥാടകര്‍ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എ.ഡി.എം പി.ടി. എബ്രഹാം, റാന്നി തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more