1 GBP = 98.12
breaking news

ഓടുന്ന ട്യൂബില്‍ വഴിവിട്ട ബന്ധത്തിന് ശ്രമിച്ച യുവാവിനെ തേടി പോലീസ്

ഓടുന്ന ട്യൂബില്‍ വഴിവിട്ട ബന്ധത്തിന് ശ്രമിച്ച യുവാവിനെ തേടി പോലീസ്

ലണ്ടന്‍ ട്യൂബില്‍ എന്തും നടക്കുമെന്നാണ് പൊതുവേ പറയാറുള്ളത്. ഇത് ശരിവയ്ക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌. ഇക്കഴിഞ്ഞ ജനുവരി 14 ന് പാതിരാത്രിയില്‍ നോര്‍ത്തേന്‍ ലൈനില്‍ ആണ് വിവാദ സംഭവം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ട്യൂബില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിനെ യാത്രക്കാരി ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.ഇതില്‍ പ്രതിഷേധിച്ച യുവാവ് ചോദ്യം ചെയ്ത യാത്രക്കാരിക്കിട്ട് കണക്കിന് കൊടുത്തു.മുഖത്തു തുപ്പുകയും തള്ളിയിടുകയും ചെയ്തതോടെ സംഭവം പോലീസ് കേസായി.

എന്തായാലും ആക്രമിച്ച യുവാവിനെ പോലീസ് തിരയുകയാണ്. അതേസമയം പൊതുസ്ഥലത്തെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് തല്‍ക്കാലം കേസില്ല എന്നാണ് കേള്‍ക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more