1 GBP = 104.23
breaking news

ഭക്തിസാന്ദ്രമായി എല്ലാ മാസവും ചതയദിന പ്രാർത്ഥനക്കു സേവനം യുകെ തുടക്കം കുറിക്കുന്നു

ഭക്തിസാന്ദ്രമായി എല്ലാ മാസവും ചതയദിന പ്രാർത്ഥനക്കു സേവനം യുകെ തുടക്കം കുറിക്കുന്നു

ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ നേതൃത്വത്തിൽ  നടന്നു വരുന്ന വിശ്വശാന്തിപ്രാർത്ഥനായജ്ഞത്തിനൊപ്പം ഗുരുധർമ്മ പ്രചാരണ സഭ സേവനം യുകെ  ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്താൽ എല്ലാ മാസവും ചതയദിനത്തിൽ ഗുരുധർമ്മ പ്രചരണസഭയുടെ സെക്രട്ടറി ബ്രഹ്മശ്രീ. ഗുരുപ്രസാദ് സ്വാമികളുടെ ഗുരുസ്മരണയോടെ തുടങ്ങി, ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികളുടെ ആനുഗൃഹ പ്രഭാഷണത്തോടെ ഓൺലൈൻ  ചതയദിന പ്രാർത്ഥനക്കു സമാരംഭം കുറിക്കുകയാണ്. തദവസരത്തിൽ ആചാര്യൻ കെ എൻ ബാലാജി സാർ (ശ്രീനാരായണ സേവാനികേതൻ, അർപ്പൂക്കര, കോട്ടയം) ഈ മഹനീയ സംരഭത്തിന് ആശംസകൾ അർപ്പിക്കുന്നതാണ്.  ഈ വരുന്ന ഫെബ്രുവരി മാസത്തിലെ ചതയദിനം (13th February 2021) മുതൽ യുകെ യിൽ അറിയപ്പെടുന്ന ഗായകനും ഭജന കലാകാരനുമായ ശ്രീ സദാനന്ദൻ ദിവാകരനും സേവനം യുകെ ഡയറക്ടർ ബോർഡ്‌ മെമ്പർ ശ്രീ സജീഷ് ദാമോദരനും ഈ പ്രാർത്ഥനക്ക് നേതൃത്വം നൽകും. 

മാനവരാശിക്ക്  സമാനതകളില്ലാത്ത വിധം അനുദിനം  ഭീഷണി  ഉയർത്തിക്കൊണ്ട്  പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് – 19 എന്ന  മഹാമാരിയുടെ പശ്ചാത്തലത്തിൽ, ഗുരുദേവ ചിന്തകളും ദർശനങ്ങളും പരിചിന്തനം  ചെയ്യുവാനും ശ്രീനാരായണ ഗുരുദേവൻ അരുളിയ ഈശ്വര ആരാധന എല്ലാ ഗൃഹങ്ങളിലും എത്തണം എന്നത് പ്രയോഗികവൽക്കരിക്കുവാനുമുള്ള ഒരു പ്രേരണയായി  ഈ അവസരത്തെ എല്ലാ ഗുരുഭക്തരും വിനിയോഗിക്കേണ്ടതാണന്ന് സേവനം യു കെ നേതൃത്വം അറിയിച്ചു. 

“എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിക്കുന്ന”  മഹാഗുരുവിന്റെ  തൃച്ചേവടികളിൽ സമർപ്പിക്കപ്പെട്ട അർച്ചനാ പുഷ്പങ്ങൾ പോലെ യുകെ യിൽലെമ്പാടുമുള്ള ഗുരു ഭക്തർക്ക് ഒത്തുചേരലിനു വഴിയൊരുക്കുകയാണ് സേവനം യുകെ.സമസ്ത ലോകത്തിനും സൗഖ്യം കാംക്ഷിക്കുന്ന  ഒരു സംസ്കൃതിയുടെ …….  അതിരുകളില്ലാത്ത മാനവിക ദർശനത്തിന്റെ  സന്ദേശ വീചികൾ അലയടിച്ച വിശ്വസാഹോദര്യത്തിന്റെ  ഭൂമികയിൽ നിന്നും സേവനം യു കെ സമർപ്പിക്കുന്ന  ഈ ചതയദിന പ്രാർഥനയിൽ ശിവഗിരി മഠത്തിലെ  സമാദരണീയരായ സന്യാസി ശ്രേഷ്ഠർമാരും, പ്രശസ്തരായിട്ടുള്ള ഗുരുധർമ്മ പ്രചാരകരുടെയും പ്രഭാഷണപരമ്പരകൾ ശ്രവിക്കുവാൻ എല്ലാ ഗുരുഭക്തരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.സേവനം യു കെ 2021ലെ കലണ്ടർ പ്രസിദ്ധീകരിച്ചു.  ഇനിയും കലണ്ടർ കിട്ടാനുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും സേവനം ഡയറക്ടർ ബോർഡ്‌ അറിയിച്ചു. 
https://www.sevanamuk.com/registration/
Hotline number +447474018484

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more