1 GBP = 104.15
breaking news

റോയൽ നേവി അന്തർവാഹിനിയുടെ അതീവരഹസ്യ ഫയലുകൾ പബ് ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്

<strong>റോയൽ നേവി അന്തർവാഹിനിയുടെ അതീവരഹസ്യ ഫയലുകൾ പബ് ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട്</strong>

ലണ്ടൻ: റോയൽ നേവിയുടെ 1.3 ബില്യൺ പൗണ്ടിന്റെ ഹണ്ടർ കില്ലർ അന്തർവാഹിനികളിൽ ഒന്നിനെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ വെതർസ്പൂൺ പബ്ബിലെ ടോയ്‌ലറ്റിൽ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം പുറത്ത് വന്നതോടെ റോയൽ നേവി അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്.

എച്ച്എംഎസ് ആൻസണിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഫയലുകൾ കുംബ്രിയയിലെ ഫർണസ് റെയിൽവേയിൽ ഉപേക്ഷിച്ചതായി സൺ റിപ്പോർട്ട് ചെയ്തു. രേഖകൾ ആണവോർജ്ജ അന്തർവാഹിനിയുടെ ആന്തരിക പ്രവർത്തനങ്ങളെ കാണിക്കുന്നു, കൂടാതെ അതിന്റെ സിസ്റ്റത്തിലെ ഘടകങ്ങളെ വേർതിരിച്ചെടുക്കാനും മറ്റുമുള്ള വിശദവിവരങ്ങളാണ് ഫയലിലുള്ളത്.

അതേസമയം ഇവ രഹസ്യ വിവരങ്ങളൊന്നും ഉൾക്കൊള്ളാത്ത പൊതുവായ പരിശീലന രേഖകളാണെന്നും, തങ്ങൾ എല്ലാ സുരക്ഷാ കാര്യങ്ങളും വളരെ ഗൗരവമായി കാണുന്നുവെന്നും രേഖകൾ പൊതുസ്ഥലത്ത് കണ്ടെത്തിയതിന്റെ സാഹചര്യങ്ങൾ അന്വേഷിക്കുമെന്നും റോയൽ നേവി വക്താവ് പറഞ്ഞു.

ഔദ്യോഗിക സെൻസിറ്റീവ് എന്ന് അടയാളപ്പെടുത്തിയ ഫയലുകൾ പബ്ബിൽ കണ്ടെത്തിയ സമയം പബ്ബ് ഏറെ തിരക്കേറിയതായിരുന്നുവെന്നും സൺ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more