1 GBP = 104.20
breaking news

ബ്രിട്ടനിലെ അഭയാർത്ഥി വിസ അപേക്ഷകരെ ആയിരക്കണക്കിന് മൈൽ അകലെയുള്ള പ്രോസസ്സിംഗ് സെന്ററുകളിലേക്ക് അയയ്ക്കാൻ ഹോം ഓഫീസ് നീക്കം

ബ്രിട്ടനിലെ അഭയാർത്ഥി വിസ അപേക്ഷകരെ ആയിരക്കണക്കിന് മൈൽ അകലെയുള്ള പ്രോസസ്സിംഗ് സെന്ററുകളിലേക്ക് അയയ്ക്കാൻ ഹോം ഓഫീസ് നീക്കം

ലണ്ടൻ: ബ്രിട്ടനിലെ അനധികൃത കുടിയേറ്റത്തിന് തടയിടാൻ പുതിയ നീക്കങ്ങളുമായി സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആഭ്യന്തര സെക്രട്ടറിയുടെ പദ്ധതി പ്രകാരം അഭയാർഥികളെ അകലെയുള്ള ദ്വീപുകളിലെ പ്രോസസ്സിംഗ് സെന്ററുകളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷ് അധീനപ്രദേശമായ ജിബ്രാൾട്ടർ, ഐൽ ഓഫ് മാൻ, ബ ബ്രിട്ടീഷ് തീരത്തെ മറ്റു ദ്വീപുകൾ തുടങ്ങിയവ ഉദ്യോഗസ്ഥരുടെ പരിഗണനയിലുള്ള സ്ഥലങ്ങളാണെന്ന് പ്രമുഖ മാധ്യമമായ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഇംഗ്ലീഷ് ചാനലിലുടനീളം അപകടകരമായ യാത്ര നടത്തുന്ന കുടിയേറ്റക്കാരെ തടയുമെന്ന് ഹോം സെക്രട്ടറി പ്രതി പട്ടേൽ പറഞ്ഞു. യുകെയുടെ അഭയവും കുടിയേറ്റ സംവിധാനവും മാറ്റുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭയം തേടുന്ന കുടിയേറ്റക്കാരെ മൂന്നാം രാജ്യങ്ങളിലെ പ്രോസസ്സിംഗ് സെന്ററുകളിലേക്ക് അയയ്ക്കുന്നതിനായി നിയമം മാറ്റുന്നതിനുള്ള ശ്രമമവും നടക്കുന്നുണ്ടെന്ന് ടൈംസ് അറിയിച്ചു.

ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്നതിന് സമാനമായ നിരവധി ഓഫ്‌ഷോർ പോളിസികൾ യുകെ സർക്കാർ പരിഗണിക്കുന്നതായി കഴിഞ്ഞ വർഷം തന്നെ പുറത്ത് വന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങളെത്തുടർന്ന് ചർച്ചകൾ അവസാനിപ്പിക്കുകയായിരുന്നു.

യുകെയിൽ നിന്ന് 4,000 മൈലിലധികം അകലെയുള്ള അസൻഷൻ ദ്വീപിലേക്ക് അഭയാർഥികളെ പ്രോസസിങ് സെന്ററുകളിലേക്ക് അയയ്ക്കുന്നതും, കടലിൽ ഉപയോഗിക്കാത്ത ഫെറികളും മറ്റും പ്രോസസിംഗ് കേന്ദ്രങ്ങളാക്കി മാറ്റുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്ത് വിമർശകർ ഈ ആശയങ്ങൾ അസാധ്യമാണെന്ന് പറഞ്ഞു തള്ളിക്കളഞ്ഞു. അസൻഷൻ ദ്വീപിലെ പ്രോസസിംഗ് കേന്ദ്രം മനുഷ്യത്വരഹിതവും തീർത്തും പ്രായോഗികമല്ലാത്തതുമാണെന്ന് പറഞ്ഞു ലേബർ അപലപിച്ചിരുന്നു. എന്നാൽ വീണ്ടും ഈ പദ്ധതികളുമായി സർക്കാർ രംഗത്ത് വരുന്നത് വൻ പ്രതിഷേധത്തിന് കാരണമാകുമെന്ന് വിമർശകർ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more