1 GBP = 104.20
breaking news

യുക്മ ജനറൽ കൗൺസിൽ അംഗം സെൻസ് ജോസിൻ്റെ മാതാവ് നിര്യാതയായി….

യുക്മ ജനറൽ കൗൺസിൽ അംഗം സെൻസ് ജോസിൻ്റെ മാതാവ് നിര്യാതയായി….

യുക്മ ജനറൽ കൗൺസിൽ അംഗവും കേരള ക്ലബ്ബ് നനീറ്റൻ പ്രസിഡൻറുമായ സെൻസ് ജോസിൻ്റെ മാതാവും, മുൻ യുക്മ നാഷണൽ വൈസ് പ്രസിഡൻ്റുമായ ബീന സെൻസിൻ്റെ ഭർതൃമാതാവുമായ കിടങ്ങൂർ കൈതവേലിൽ പരേതനായ ജോസിൻ്റെ ഭാര്യ ഏലിയാമ്മ ജോസ് (81) നിര്യാതയായി. പരേത നീണ്ടൂർ കുഴിയപാടത്ത് കുടുംബാംഗമാണ്. മക്കൾ സജീവൻ, സുമോൾ, ജയ്സൺ, സിറിൾ, സെൻസ്, സിജിൻ. മരുമക്കൾ ത്രേസ്യാമ്മ പഴുക്കായിൽ കല്ലറ, ജോസ് കണ്ണാംപടത്തിൽ പുന്നത്തുറ, ജാൻസി പള്ളിവാതുക്കൽ മുട്ടുചിറ, മിനി ഇളംകുളത്ത് കോട്ടയം, ബീന നിരപ്പേൽ ചെമ്പിളാവ്, ലിനുമോൾ വട്ടക്കുന്നേൽ നീണ്ടൂർ.

സംസ്കാര ശുശ്രൂഷകൾ നാളെ ശനിയാഴ്ച (26/3/22) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച്  സെൻ്റ്. മേരീസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ അടക്കം ചെയ്യുന്നതാണ്.

സെൻസിൻ്റെ അമ്മയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, ട്രഷറർ അനീഷ് ജോൺ, യുക്മചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റിയംഗം സന്തോഷ് തോമസ്, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ,  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ……

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more