1 GBP = 104.15
breaking news

സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം. ഒക്ടോബർ 5മുതൽ 7 വരെ. ഫാ.നോബിൾ തോട്ടത്തിൽ , ബ്രദർ സന്തോഷ് കരുമത്ര എന്നിവർ നയിക്കും.

സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം. ഒക്ടോബർ 5മുതൽ 7 വരെ. ഫാ.നോബിൾ തോട്ടത്തിൽ , ബ്രദർ സന്തോഷ് കരുമത്ര എന്നിവർ നയിക്കും.
ബാബു ജോസഫ്
പരിശുദ്ധാത്മ കൃപയാൽ അനേകം വ്യക്തികൾക്കും കുടുംബങ്ങൾക്കും  യേശുവിൽ പുതുജീവനേകിയ സെഹിയോൻ യൂറോപ്പ് നേതൃത്വം നൽകുന്ന കുടുംബ നവീകരണ ധ്യാനം  പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ. നോബിൾ തോട്ടത്തിൽ, പ്രശസ്ത കുടുംബ പ്രേഷിതനും ധ്യാനഗുരുവും തൃശൂർ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദർ സന്തോഷ് കരുമത്ര എന്നിവർ  നയിക്കും. ഒക്ടോബർ 5 മുതൽ 7 വരെ വെയിൽസിലെ കെഫെൻലിയിൽ നടക്കുന്ന ധ്യാനത്തിൽ കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.

കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവിൽ ശാക്തീകരിക്കുകവഴി ജീവിതവിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട്‌ രെജിസ്റ്റർ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്‌ ;
സിബി മൈക്കിൾ ‭‭7931 926564‬
ബെർളി തോമസ്‌ ‭07825 750356‬

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more