1 GBP = 104.27
breaking news

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ റവ ഫാ സേവ്യർ ഖാൻ വട്ടായിൽ വീണ്ടുമെത്തുമ്പോൾ സോജിയച്ചന്റെ സ്വപ്ന സാക്ഷത്കാരത്തിന്റെ പൂർത്തീകരണത്തിനൊരുങ്ങി സെഹിയോൻ യുകെ ..അനുഗ്രഹ ആശീർവാദമേകാൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ .

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ റവ ഫാ സേവ്യർ ഖാൻ വട്ടായിൽ വീണ്ടുമെത്തുമ്പോൾ സോജിയച്ചന്റെ സ്വപ്ന സാക്ഷത്കാരത്തിന്റെ പൂർത്തീകരണത്തിനൊരുങ്ങി സെഹിയോൻ യുകെ ..അനുഗ്രഹ ആശീർവാദമേകാൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ .

ബാബു ജോസഫ്

ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ടു സെഹിയോൻ യുകെ സ്ഥാപകൻ റവ ഫാ സോജി ഓലിക്കലിന്റെ സ്വപ്ന സാക്ഷത്കാരത്തിലേക്ക് ചുവടുവച്ചു വീണ്ടും സെഹിയോൻ യുകെ.

സോജിയച്ചൻ രൂപം കൊടുത്ത സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ 2009 മുതൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഇത്തവണ അദ്ദേഹത്തിന്റെ ആത്മീയ ഗുരുവും ലോകപ്രശസ്ത സുവിശേഷകനുമായ റവ. ഫാ . സേവ്യർ ഖാൻ വട്ടായിൽ നയിക്കും. തന്റെ പ്രേഷിത ദൗത്യം ഉത്തരേന്ത്യയിലേക്കു മാറ്റിയ റവ. ഫാ. സോജി ഓലിക്കലാണ് യുകെയിലെ ബർമിങ്ഹാം കേന്ദ്രമാക്കി ഏതാനും ശുശ്രൂഷകരുമായി 2009 ൽ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന് തുടക്കമിട്ടത്.

മൾട്ടിക്കൾച്ചറൽ സംസ്കാരം നിലനിൽക്കുന്ന യൂറോപ്പിൽ വിവിധ ഭാഷാ ദേശക്കാരുടെ പങ്കാളിത്തം കൊണ്ടും ആയിരങ്ങൾ പങ്കെടുക്കുന്ന , അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട് അനേകർ ജീവിത നവീകരണം കണ്ടെത്തിയ അനുഗ്രഹീത ശുശ്രൂഷയായും സോജിയച്ചന്റെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനെ ദൈവം മാറ്റുകയുണ്ടായി. സീറോ മലബാർ സഭ മേജർ ആർച്ഛ് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ,സീറോ മലങ്കര സഭ കർദിനാൾ മാർ ക്ളീമീസ് കത്തോലിക്കാ ബാവ ,ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മാർ ഇഞ്ചനാനിയിൽ, മാർ സാമുവേൽ മാർ ഐറേനിയോസ്, തുടങ്ങി കത്തോലിക്കാ സഭയിലെയും വിവിധ സഭകളിലെയും മെത്രാന്മാരും കരിസ്മാറ്റിക് നവീകരണത്തിന്റെ തുടക്കക്കാരൻ ഫാ.ജോർജ് പനക്കൽ, ഫാ. ഡൊമിനിക് വാളമനാൽ, ഫാ.ഡാനിയേൽ പൂവണ്ണത്തിൽ തുടങ്ങിയ വൈദികരും മറ്റനേകം ആത്മീയ ശുശ്രൂഷകരും ഇതിനോടകം കൺവെൻഷനിലും മറ്റ് ശുശ്രൂഷകളിലും പങ്കെടുത്തിട്ടുള്ള, പിൽക്കാലത്ത് രൂപീകൃതമായ സീറോ മലബാർ രൂപതയടക്കം കത്തോലിക്കാ സഭയയുടെ എല്ലാ സംരംഭങ്ങൾക്കും താങ്ങായി സെഹിയോൻ യുകെ സോജിയച്ചന്റെ പിൻഗാമി ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ നിലകൊള്ളുമ്പോൾ പിതൃ പരിപാലനയോടെ യുകെ യിലെ ഏതൊരു ആത്മീയ ശുശ്രൂഷയ്ക്കും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നൽകി മുന്നോട്ട് നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഇത്തവണയും കൺവെൻഷനിൽ വി കുർബാനയർപ്പിച്ച് സന്ദേശവും അനുഗ്രഹ ആശീർവാദവും നൽകും ..

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്.

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more