1 GBP = 103.94
breaking news

കൊറോണ വൈറസിന്റെ രണ്ടാമത്തെ വേരിയന്റ് ബ്രിട്ടനിൽ കണ്ടെത്തി; കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്

കൊറോണ വൈറസിന്റെ രണ്ടാമത്തെ വേരിയന്റ് ബ്രിട്ടനിൽ കണ്ടെത്തി; കൂടുതൽ അപകടകാരിയെന്ന് റിപ്പോർട്ട്

ലണ്ടൻ: കൊറോണ വൈറസിന്‍റെ ജനിതക മാറ്റം സംഭവിച്ച രണ്ടാമതൊരു വകഭേദം കൂടി യു.കെയിൽ കണ്ടെത്തിയതായി അധികൃതർ. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൊറോണ വൈറസിന്‍റെ 70 ശതമാനം വ്യാപന ശേഷിയുള്ള ആദ്യ വകഭേദം യു.കെയെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് രണ്ടാമതൊന്ന് കൂടി റിപ്പോർട്ട് ചെയ്യുന്നത്.

പുതുതായി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയുള്ള രണ്ട് കേസുകളാണ് യു.കെയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർ നിർബന്ധമായും ക്വാറന്‍റീനിൽ കഴിയണമെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

നിലവിലുള്ള ജനിതകമാറ്റം സംഭവിച്ച വൈറസിനെക്കാൾ വ്യാപനശേഷി പുതിയതിനുണ്ടാകാമെന്ന് മാറ്റ് ഹാൻകോക്ക് പറഞ്ഞു. അതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്.

ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ അതിവേഗ വ്യാപനത്തെ തുടർന്ന് ബ്രിട്ടനിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. 40ഓളം രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാനയാത്ര വിലക്കിയിരിക്കുകയാണ്. അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more