1 GBP = 104.15
breaking news

വചനവേദിയിൽ ഫാ. നടുവത്താനിയിലിനൊപ്പം സി. ആൻ മരിയ S H . സ്ഥിരം വേദിയിൽ മാറ്റവുമായി ജൂലൈ മാസ രണ്ടാംശനിയാഴ്ച കൺവെൻഷൻ 9 ന്. അനുഗ്രഹ സാന്നിധ്യമായി നോർത്താംപ്ടൺ ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി. ബെഥേലിൽ സെപ്റ്റംബർ മാസ കൺവെൻഷൻ നയിക്കാൻ വട്ടായിലച്ചൻ യുകെ യിൽ എത്തും.

വചനവേദിയിൽ ഫാ. നടുവത്താനിയിലിനൊപ്പം സി. ആൻ മരിയ S H . സ്ഥിരം വേദിയിൽ മാറ്റവുമായി ജൂലൈ മാസ രണ്ടാംശനിയാഴ്ച കൺവെൻഷൻ 9 ന്. അനുഗ്രഹ സാന്നിധ്യമായി നോർത്താംപ്ടൺ ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി. ബെഥേലിൽ സെപ്റ്റംബർ മാസ കൺവെൻഷൻ നയിക്കാൻ വട്ടായിലച്ചൻ യുകെ യിൽ എത്തും.

ബാബു ജോസഫ്

സ്ഥിരം വേദിയിൽ മാറ്റവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് നടക്കും.ബഥേൽ സെന്ററിനു പകരം ബർമിങ്ഹാം സെന്റ് കാതറിൻ പള്ളിയിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 8 ന് ആരംഭിക്കും. നോർത്താംപ്ടൺ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തിൽ സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഇവാഞ്ചലൈസഷൻ കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകയുമായ റവ.സി.ആൻ മരിയ S H വചനവേദിയിലെത്തും .

അതേസമയം സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കൺവെൻഷൻ 10 ന് ലോക പ്രശസ്ത സുവിശേഷകനും സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. .

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്സ്
St.CATHERINE’S CHURCH
69 IRVING ST.
BIRMINGHAM
B11DW

Nearest train station-Birmingham New Street.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more