1 GBP = 104.21
breaking news

ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസിൻ്റെ ലൈവ് പരമ്പരയായ “സെലസ്റ്റിയൽ സിംഫണി” യുടെ നാലാം എപ്പിസോഡിൽ നാളെ നിങ്ങളുടെ മുന്നിലെത്തുന്നത് യുവഗായകനും പ്രൊഡ്യൂസറുമായ സെബാൻ…

ദീക്ഷാ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസിൻ്റെ ലൈവ് പരമ്പരയായ “സെലസ്റ്റിയൽ സിംഫണി” യുടെ നാലാം എപ്പിസോഡിൽ നാളെ നിങ്ങളുടെ മുന്നിലെത്തുന്നത് യുവഗായകനും പ്രൊഡ്യൂസറുമായ സെബാൻ…

ആരതി അരുൺ 

യുകെയിലെ സംഗീതാസ്വാദകർക്ക് സുപരിചിതനായ ബ്രയാൻ എബ്രഹാമിൻ്റെ “സ്റ്റേജ് നെയിം” ആണ് സെബാൻ. ബ്രയാൻ അഥവാ സെബാൻ, നിരവധി സ്റ്റേജ് ഷോകളിൽ നിറസാന്നിദ്ധ്യമാണ്. Sing with Stephen Devassy Contest- ൽ ഫൈനലിസ്റ്റ് ആയപ്പോൾ സ്റ്റീഫൻ്റെ മുന്നിൽ പാടിയിട്ടുണ്ട്. സമർപ്പണ എന്ന മ്യൂസിക് & ഡാൻസ് ഫെസ്റ്റിവലിൽ തുടർച്ചയായി പങ്കെടുക്കുന്നു.


സെബാൻ്റെ ‘കവർ സോംഗ്സ് ‘  മ്യൂസിക് പ്രൊഡക്ഷൻസ് എന്നിവ ‘@_Seban’ എന്ന ഇൻസ്റ്റ ഗ്രാം അക്കൗണ്ടിൽ നിങ്ങൾക്ക് കേൾക്കാം. യു ട്യൂബ് അക്കൗണ്ട് ‘ Seban’. ഇന്ത്യൻ യുവതലമുറയുടെ സംഗീത ലോകത്തെ ഹൃദയതുടിപ്പ് ആയ സെബാൻ നിരവധി പരസ്യകൾക്കും “Miles Apart” എന്ന ഒരു ഷോർട്ട് ഫിലിമിനും സംഗീതം നൽകിയിട്ടുണ്ട്. സെബാൻ്റെ ശബ്ദത്തിന് ഒരു മാസ്മരികതയുണ്ട്. നാളെ ശനിയാഴ്ച വൈകുന്നേരം 5.30ന് (ഇൻഡ്യ – 10.00) “deekshaa.aarathyarun” എന്ന ഫേസ്ബുക്ക് പേജിലൂടെ ലൈവായി പരിപാടി ആസ്വദിക്കാം.


ദീക്ഷയുടെ എല്ലാ ക്യാമ്പയിനുകളും (Engage, Encourage, Entertain, Pratheeksha ( കുട്ടികൾക്കായുള്ള വേദി) Celestial Symphony എന്ന ഈ ലൈവ് സീരീസ്) ആരോഗ്യമേഖലയിലും അവശ്യ സേവന രംഗത്തും പ്രവർത്തിക്കുന്ന മുൻ നിര പോരാളികൾക്കും, കലാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രതിഭാശാലികൾക്കുമായുള്ള സമർപ്പണമാണ്. ദീക്ഷയുടെ വിത്യസ്തമായ പരിപാടികൾ  “deekshaa.aarathyarun” എന്ന പേജിലൂടെ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more