1 GBP = 104.15
breaking news

റൺവേയിൽ പാർക്ക് ചെയ്തിരുന്ന വിമാനവും തട്ടിയെടുത്ത് എയർപോർട്ട് ജീവനക്കാരൻ പറന്നുയർന്ന്, നിമിഷങ്ങൾക്കകം തീഗോളമായി താഴേക്ക്

റൺവേയിൽ പാർക്ക് ചെയ്തിരുന്ന വിമാനവും തട്ടിയെടുത്ത് എയർപോർട്ട് ജീവനക്കാരൻ പറന്നുയർന്ന്, നിമിഷങ്ങൾക്കകം തീഗോളമായി താഴേക്ക്

സിയാറ്റിൽ: അമേരിക്കയിലെ സിയാറ്റിൽ വിമാനത്താവളത്തിൽ നിന്ന്​ ജീവനക്കാരൻ യാത്രാവിമാനം തട്ടിയെടുത്തു. ആളുകളില്ലാത്ത വിമാനമാണ്​ കമ്പനി ജീവനക്കാരൻ തട്ടിയെടുത്ത്​ പറത്തിയത്​. എന്നാൽ വിമാനം പറന്നുയർന്നപ്പോഴേക്കും തകർന്നു വീണു. അലാസ്ക എയർലൈൻസിന്റെ ഹൊറൈസൺ എയർ ക്യു400 ആണു തകർന്നത്.

അധികൃതരുടെ അനുമതിയില്ലാതെയാണ്​ 29 കാരനായ യുവാവ്​ വിമാനം പറത്തിയത്​.  യാത്രക്കാർ കയറുന്നതിന്​ മുമ്പാണ്​ സംഭവം. എന്തിനാണ്​ ഇയാൾ വിമാനം തട്ടിയെടുത്തതെന്ന്​ വ്യക്​തമല്ല. അലാസ്​കയിൽ വിമാനം വിജയകരമായി ഇറക്കിയാൽ തനിക്ക്​ പൈലറ്റായി ജോലി നൽകുമോ എന്ന്​ ​ചോദിക്കുന്നതായുള്ള ശബ്​ദ സന്ദേശം പുറത്തായിട്ടുണ്ട്​. തകർന്നു വീണപ്പോൾ ഇയാൾ രക്ഷപ്പെ​േട്ടാ എന്നും അറിവായിട്ടില്ല.

അതേസമയം, തട്ടി എടുത്ത ആൾ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂവെന്നും സംഭവം ഭീകരാക്രമണമല്ലെന്നും ആത്മഹത്യയാകാനാണ്​ സാധ്യതയെന്നും അധികൃതർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more