1 GBP = 104.15
breaking news

യു.എസുമായി ചേര്‍ന്ന് സിറിയയില്‍ സൈന്യത്തെ വിന്യസിക്കാൻ സൗദി ഭരണകൂടവും തയ്യാറെടുക്കുന്നു

യു.എസുമായി ചേര്‍ന്ന് സിറിയയില്‍ സൈന്യത്തെ വിന്യസിക്കാൻ സൗദി ഭരണകൂടവും തയ്യാറെടുക്കുന്നു

ദമാം: രാജ്യാന്തര സൈനിക സഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിറിയയില്‍ സൈന്യത്തെ വിന്യസിക്കാന്‍ യു.എസുമായി ചര്‍ച്ചക്കൊരുങ്ങി സൗദി. സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് യു.എസുമായി ചര്‍ച്ചകള്‍ക്കൊരുങ്ങുന്നത് ആദ്യമായല്ല എന്നു ചൂണ്ടിക്കാട്ടി സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ആദില്‍ അല്‍-ജുബൈറാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

സൈനിക സഖ്യത്തിനായുള്ള ചര്‍ച്ചകള്‍ ആദ്യമായല്ല നടത്തുന്നത്, റിയാദ് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി വിഷയത്തില്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു, ആദില്‍ അല്‍-ജുബൈര്‍ പറഞ്ഞു. ‘സിറിയന്‍ പ്രതിസന്ധിയുടെ ആരംഭഘട്ടത്തില്‍ തന്നെ സിറിയയില്‍ സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു’, ഐക്യരാഷ്ട്രസഭാ തലവന്‍ അന്റോണിയോ ഗുട്ടറസ് പങ്കെടുത്ത റിയാദിലെ പ്ത്ര സമ്മേളനത്തില്‍ സംസാരിക്കവെ അല്‍-ജുബൈര്‍ വെളിപ്പെടുത്തി.

‘സിറിയയിലേക്ക് യു.എസ് സൈന്യത്തെ അയക്കുകയാണെങ്കില്‍… മറ്റു രാജ്യങ്ങളോടെപ്പം സൗദിയും സൈന്യത്തെ വിന്യസിക്കുന്നത് പരിഗണിക്കും എന്ന് ഒബാമ ഭരണകൂടത്തിനെ ഞങ്ങള്‍ അറിയിച്ചിരുന്നു’, അല്‍-ജുബൈര്‍ പറഞ്ഞു. ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റിനേയും സിറിയയിലെ ലെവന്റിനേയും (ഐ.എസ്.ഐ.എല്‍/ ഐ.എസ്.ഐ.എസ്) നേരിടാനായി ഇവിടങ്ങളില്‍ സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറാണെന്ന് സൗദി 2016ല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഐ.എസ്.ഐ.എല്ലിനെ ലക്ഷ്യം വച്ച് 2014ന്റെ ആരംഭത്തില്‍ സൗദി വ്യോമസേനാക്രമണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഒരു സമ്പൂര്‍ണ സൈനിക വിന്യാസം സാധ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ഈ നീക്കത്തില്‍ നിന്നും പിന്‍മാറിയിരുന്നു.

സിറിയയില്‍ സൗദി അറേബ്യയേയും യു.എ.ഇയേയും ഉള്‍പ്പെടുത്തി ഒരു അറബ് സേനയെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് വാള്‍സ്റ്റ്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് ആദില്‍ അല്‍-ജുബൈറിന്റെ പ്രസ്താവന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more